28 March 2024, Thursday

Related news

March 26, 2024
February 9, 2024
December 3, 2023
November 6, 2023
November 3, 2023
October 27, 2023
October 15, 2023
September 10, 2023
August 10, 2023
August 7, 2023

കടിച്ച മൂര്‍ഖനെ തിരിച്ചു കടിച്ച് കൊ ന്ന് എട്ട് വയസുകാരന്‍

Janayugom Webdesk
റായ്പൂര്‍
November 5, 2022 4:03 pm

തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുകൊന്ന് എട്ട് വയസുകാരന്‍. ഛത്തീസ്ഗഡിലെ പന്ദര്‍പാഡ് ഗ്രാമത്തിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എട്ടുവയസുകാരന്‍ ദീപകിനെയാണ് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ കടിച്ചത്. പല തവണ കുടഞ്ഞിട്ടും പിടിവിടാതിരുന്ന മൂര്‍ഖന്റെ പിടി വിടീക്കുന്നതിനായി ദീപക് തിരിച്ചുകടിക്കുകയായിരുന്നു.
മൂര്‍ഖന്റെ കടിയേറ്റതിനുപിന്നാലെ ദീപകിനെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കടി, ആഴത്തിലുള്ളതായിരുന്നില്ലെന്നും വിഷം ശരീരത്തില്‍ ചെല്ലാത്തതിനാല്‍ കുട്ടിയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആന്റിവെനം നല്‍കുകയും ചെയ്ത ശേഷം വിട്ടയച്ചു. അതേസമയം കുട്ടിയെ കടിച്ച പാമ്പ് സംഭവ സ്ഥലത്തുവച്ചുതന്നെ ചത്തതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry: An eight-year-old boy was bit­ten by a cobra

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.