റാന്നി മുക്കാലുമണ്ണിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സക്കറിയ മാത്യു(85), ഭാര്യ അന്നമ്മ(82) എന്നിവരാണ് മരിച്ചത്. അസുഖബാധിതനായ സക്കറിയ മാത്യു മൂന്നു ദിവസം മുൻപ് മരിച്ചതായും, ഭർത്താവിൻ്റെ വേർപാടിൽ മനംനൊന്ത് അന്നമ്മ തൂങ്ങിമരിച്ചതാകാം എന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ദമ്പതികളുടെ ഏക മകൻ ജോലിയാവശ്യത്തിനായി എറണാകുളത്താണ് താമസം. സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്നാണ് പൊലീസിൻ്റെ വിലയിരുത്തല്‍. ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.