തെരുവുനായ ആക്രമണത്തില്‍ വയോധികക്ക് ദാരുണാന്ത്യം. ആറാട്ടുപുഴയില്‍ 81കാരിയായ കാര്‍ത്യായനിയാണ് മരിച്ചത്. തെരുവുനായ അതിക്രൂരമായാണ് കാര്‍ത്യായനിയെ കടിച്ചുകൊന്നത്. തെരുവുനായയുടെ ആക്രമണത്തില്‍ ഇവരുടെ മുഖം പൂര്‍ണമായും കടിച്ചു കീറിയ അവസ്ഥയിലായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇവര്‍ മരിച്ചതായും ആക്രമണം നടന്ന സ്ഥലം ആളൊഴിഞ്ഞയിടമായിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
റോഡില്‍ ചേതനയറ്റ് കിടക്കുന്ന കാര്‍ത്യായനിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല. മകന്റെ വീട്ടിലേക്ക് വിരുന്നെത്തിയ കാര്‍ത്യായനി പുറത്തിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. തകഴി സ്വദേശിനിയാണ് മരിച്ച കാര്‍ത്യായനി. മകന്‍ അമൃതാ കോളജ് അധ്യാപകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.