യുപിയിലെ ആശുപത്രിയില്‍ വൃദ്ധ ക്രൂരമര്‍ദ്ദനത്തിന് ഇരയായി

Web Desk

ലഖ്നൗ

Posted on August 08, 2020, 9:51 pm

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൃദ്ധ ക്രൂരമര്‍ദ്ദനത്തിന് ഇരയായി. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സഞ്ജയ് മിശ്ര ആണ് ഇവരെ മര്‍ദ്ദിച്ചത്. ഇയാള്‍ സ്ത്രീയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ രോഷമാണ് സംഭവത്തിനെതിരെ ഉയര്‍ന്നത്.

തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വീടോ ബന്ധുക്കളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൃദ്ധയ്ക്ക് 80 വയസ്സിനടുത്ത് പ്രായമുണ്ട്. സുരക്ഷാ ജീവനക്കാരനെ നിയോഗിച്ച ഏജന്‍സിയെ ആശുപത്രി അധികൃതര്‍ കരിമ്പട്ടികയില്‍ പെടുത്തി.

you may also like this video