24 April 2024, Wednesday

Related news

December 22, 2023
September 25, 2023
August 29, 2023
August 3, 2023
August 1, 2023
July 31, 2023
July 30, 2023
June 26, 2023
June 7, 2023
June 4, 2023

2021ൽ സിയാലിൽ പത്തു ലക്ഷം യാത്രക്കാരുടെ വർധനവ്

Janayugom Webdesk
നെടുമ്പാശേരി
January 5, 2022 5:34 pm

തുടർച്ചയായി മൂന്നാം വർഷവും മഹാമാരി സൃഷ്ടിച്ച ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും വിമാന സർവീസുകളുടേയും യാത്രക്കാരുടേയും എണ്ണത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് (സിയാൽ ) ശക്തമായ വളർച്ച രേഖപ്പെടുത്തി. 2021‑ൽ 43,06,661 യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. 2020ൽ ഇത് 33,37,830 ആയിരുന്നു. ഏകദേശം ഒരു ദശലക്ഷത്തിന്റെ വർധനവ്.

സുസ്ഥിരമായ വളർച്ചാ നിരക്കോടെ, 2021‑ലും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ മൂന്നാമത്തെ തിരക്കുള്ള വിമാനത്താവളമെന്ന സ്ഥാനം സിയാൽ നിലനിർത്തി. 2021‑ൽ 18,69,690 രാജ്യാന്തര യാത്രക്കാരെയാണ് ആണ് സിയാൽ കൈകാര്യം ചെയ്‌തത് , അത് 2020‑ൽ 14,82,004 ആയിരുന്നു . വിമാന സർവീസുകൾ 2020ലെ 30,737 ൽ 2021ൽ 41,437 ആയി ഉയർന്നു.

കൂടുതൽ എയർലൈനുകളെ ആകർഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികളാണ് എയർ ട്രാഫിക് വളർച്ച കൈവരിക്കാൻ സഹായിച്ചതെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. ബഹുമാനപ്പെട്ട ചെയർമാൻ പിണറായി വിജയന്റെയും ഡയറക്ടർ ബോർഡിന്റെയും നിരന്തര പരിശ്രമ ഫലം കൊണ്ട് എല്ലാ അന്താരാഷ്ട്ര ട്രാവൽ ഹബ്ബുകളിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ സാധിച്ചു. ഗൾഫ് രാജങ്ങളിലേയ്ക് നിലവിൽ ആഴ്ചയിൽ 185 സർവീസുകൾക്ക്‌ സിയാൽ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ യൂറോപ്പ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു സുഹാസ് പറഞ്ഞു.

2021 പകുതിയോടെ ലണ്ടനിലേയും സിംഗപ്പൂരിലേക്കും നേരിട്ടുള്ള ഫ്ലൈറ്റ് സർവീസുകൾ സിയാൽ പുനരാരംഭിച്ചു . എയർ അറേബ്യ, ഷാർജ സർവീസുകൾക്ക് പുറമെ ഇന്ത്യയിൽ നിന്ന് ആദ്യമായി അബുദാബിയിലേക്കുള്ള പ്രതിദിന സർവീസും തുടങ്ങി പകർച്ചവ്യാധിക്ക് മുമ്പുള്ള കാലഘട്ടത്തിന് സമാനമായ വളർച്ചയാണ് ആഭ്യന്തര മേഖലയിൽ ഇപ്പോൾ ഉണ്ടായത്. 2021 ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വന്ന ശൈത്യകാല ഷെഡ്യൂൾ പ്രകാരം ഒരു ദിവസം 50 ഡിപ്പാർച്ചർ സർവീസുകൾ ഇപ്പോൾ സിയാലിൽ നിന്നും ഉണ്ട്‌.

യുഎഇയുടെ പരമോന്നത ഡിസാസ്റ്റർ മാനേജ്‌മെന്റ് കൗൺസിലിന്റെ മാർഗ്ഗനിർദ്ദേശങ്ങളോടുള്ള സിയാലിന്റെ സമയോചിതമായ പ്രതികരണം ജൂലൈ മുതൽ തന്നെ യുഎഇ സേവനങ്ങൾ ആരംഭിക്കുന്നതിന് സിയാലിനെ സഹായിച്ചു. യാത്രക്കാർക്ക് സൗകര്യമൊരുകികൊണ്ട് സിയാൽ റാപ്പിഡ് പിസിആർ, ആർടിപിസിആർ പരിശോധനകകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട് , ഇപ്പോൾ വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് ടെസ്റ്റിംഗ് ലാബുകളകളിൽ ഒരേസമയം 900 പരിശോധനകൾ നടത്താം.

eng­lish sum­ma­ry; An increase of one mil­lion pas­sen­gers in CIAL in 2021

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.