മാനസിക സംഘർഷംമൂലം ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ്. ചികിത്സ തേടി എത്തുന്ന കുട്ടികളിൽ കൂടുതലും 18 വയസ്സിൽ താഴെയുള്ളവരാണ്. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് മാനസിക സംഘർഷം പുറമെ കണ്ടെത്താനാകില്ല. കുട്ടികൾക്ക് പലപ്പോഴും അവർ മാനസിക സംഘർഷത്തിലാണോ എന്നുപോലും തിരിച്ചറിയാനാകില്ല. ദേഷ്യം, വിഷാദം, വീട് വിട്ട് പോകൽ, ലഹരി ഉപയോഗം, ആത്മഹത്യാപ്രവണത എന്നിവ മാനസികസംഘർഷത്തിന്റെ പ്രത്യാഘാതങ്ങളാണെന്ന് പഠനം തെളിയിക്കുന്നു.
2018‑ൽ ആലപ്പുഴ ടി ഡി മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിയ 28,050 പേരിൽ 350 പേർ കുട്ടികളാണ്. 2019 ആയപ്പോഴേക്കും കുട്ടികളുടെ എണ്ണം 450ആയി. പഠനവൈകല്യമുള്ള കുട്ടികൾ, പരീക്ഷകളിൽ മാർക്ക് കുറയുമ്പോഴുണ്ടാകുന്ന അസ്വസ്ഥത, മാതാപിതാക്കൾ ദേഷ്യപ്പെടുമ്പോൾ കുട്ടികളിൽ ഉണ്ടാകുന്ന വേദന, അധ്യാപകർ വഴക്ക് പറയുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം, പഠനത്തിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും ഒന്നാമതെത്തുന്നതിനുള്ള സമ്മർദ്ദം, കുടുംബത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവ കുട്ടികളെ മാനസികമായി ബാധിക്കുന്നു. സ്കൂൾ, കോളജ്, പൊതുസ്ഥലം തുടങ്ങിയിടങ്ങളിലെല്ലാം ഉണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടികൾക്ക് മാനസിക പരിമുറുക്കത്തിന് കാരണമാകുന്നുണ്ട്.
സംസ്ഥാനത്ത് മാനസിക സംഘർഷം നേരിടുന്ന കുട്ടികൾക്കായി മെഡിക്കൽ കോളജ്, വിദ്യാഭ്യാസസ്ഥാപനങ്ങൾ, കൗൺസിലിംഗ്സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം ഡിഎംഎച്ച്പി (ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗ്രാം) പോലുള്ള പദ്ധതികളുണ്ട്. ഡിപ്രഷൻ തുടങ്ങിയ മാനസികരോഗങ്ങൾ ടീനേജ് പ്രായത്തിലുള്ള കുട്ടികളുടെയിടയിൽ പത്തിലൊന്ന് എന്ന നിരക്കിൽ കാണാറുണ്ട്. എന്നാൽ ഈ രോഗങ്ങളുള്ള കുട്ടികളിൽ അഞ്ചിലൊരാൾക്ക് മാത്രമേ യഥാസമയം ചികിത്സ ലഭിക്കാറുള്ളൂ. മാസത്തിൽ ഒരു കുട്ടിയെങ്കിലും കുടുംബങ്ങളിൽനിന്നും ഒളിച്ചോടിപ്പോകുന്നുണ്ട്. ആശയവിനിമയത്തിലെ തകരാറാണ് പല കുടുംബങ്ങളിലെയും പ്രശ്നമെന്ന് ആലപ്പുഴയിലെ കൗൺസിലിംഗ് സ്ഥാപനമായ സ്കൂൾ ഓഫ് ലൈഫ് സ്കിൽസ് ഡയറക്ടർ പി എം ഷാജി പറഞ്ഞു.
വിഷാദ രോഗത്തിനടിമപ്പെടുന്നകുട്ടികളാണ് ആത്മഹത്യാ പ്രവണതയിലേക്ക് എത്തുന്നത്. വീട്ടിലെ സാഹചര്യങ്ങളും അർഹമായ സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്ന തോന്നൽ ഇവരിൽ ഉണ്ടാകും. മാനസിക സംഘർഷത്തിന്റെ തോത് വർദ്ധിച്ച് മറവി രോഗം ബാധിക്കുകയും ഉറക്കം നഷ്ടപ്പെടുകയുംചെയ്യുമെന്നും ഇത് മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് കാരണമാകുമെന്നും ആരോഗ്യ വിദഗ്ദർ പറയുന്നു.
English summary: An increasing number of children seeking treatment due to mental disorder
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.