ഒന്നാം ലോകമഹായുദ്ധത്തിലെ ഇന്ത്യൻ പൈലറ്റിന്റെ കഥ ലണ്ടനിലെ അപൂർവ്വ ശേഖരത്തിൽ

Web Desk

ലണ്ടൻ

Posted on April 27, 2020, 8:57 am

ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് വീര നായകനായി മാറിയ ഇന്ത്യൻ യുദ്ധ വിമാന പൈലറ്റിന്റെ കഥ പുറത്തുവിട്ട് ലണ്ടനിലെ കോമൺവെൽത്ത് വാർ ഗ്രേവ് കമ്മിഷന്‍ (സിഡബ്യൂജിസി). രേഖകൾ ഡിജിറ്റലാക്കിയതിനെ തുടർന്ന് പുറത്തുവിട്ട ഗ്രസ്ഥഭാഗങ്ങളിലാണ് ഇന്ത്യക്കാരനായ ലെഫ്റ്റനന്റ് ശ്രീ കൃഷ്ണ ചന്ദ വെലിങ്കറിന്റെ കഥ പുറത്തുവിട്ടിരിക്കുന്നത്. യുദ്ധമുഖത്തെ സൂക്ഷിച്ചുവച്ചിരുന്ന ആയിരകണക്കിന് കഥകള്‍ക്കാണ് ഡിജിറ്റലൈസേഷനിലൂടെ സിഡബ്യൂജിസി പുനർജീവനം നൽകിയിരിക്കുന്നത്. അതിലൊന്നാണ് കോളോണിയൽ ഇന്ത്യയിലെ ബോംബെയിൽ നിന്നെത്തിയ വെലിങ്കറിന്റെ കഥ.

ലോകമാഹായുദ്ധത്തിൽ മരിച്ചവരുടെ ബന്ധുക്കൾ കമ്മിഷനും, തിരിച്ചും അയച്ച കത്തുകളോ, ചിത്രങ്ങളോ മറ്റ് രേഖകളോ ഇതുവരെ സിഡബ്യൂജിസി പുറത്തുവിട്ടിരുന്നില്ല. വലിയ വിവേചനങ്ങൾ നേരിട്ട് അവസാനം പൈലറ്റ് ആയി മാറിയ വെലിങ്കറിന്റെ വീര കഥയാണ് മറ്റ് ആയിരക്കണക്കിന് യുദ്ധ കഥകളോടൊപ്പം സിഡബ്യൂജിസി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1918 ജൂണിൽ ആകാശത്തിൽ വച്ച് വെലിങ്കറിനെ കാണാതാവുകയായിരുന്നു. മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇദ്ദേഹം മരിച്ചുവെന്ന വിവരം കുടുംബാംഗങ്ങൾ അറിയുന്നത്. യുദ്ധത്തിൽ മുഖാമുഖമുള്ള പോരാട്ടത്തിൽ 1918 ജൂൺ 27ന് പേറോണിൽ വച്ച് ഗുരുതരമായി പരിക്കേറ്റ വെലിങ്കർ മൂന്നു ദിവസത്തിനുശേഷം ജർമ്മനിയിലെ ആശുപത്രിയിൽ വച്ചാണ് മരണമടഞ്ഞത്.

തുടർന്ന് ഫ്രാൻസിലെ ഹാൻഗ്‌ഗാർഡ് കമ്മ്യൂണൽ സെമിത്തേരിയിൽ അദ്ദേഹത്തെ അടക്കം ചെയ്യുകയായിരുന്നു. 1894 ഒക്ടോബർ 23 ന് ജനിച്ച അദ്ദേഹം പേർഷ്യൻ, അറബിക്, ഹിന്ദുസ്ഥാനി ഭാഷകളിൽ പരിജ്ഞാനം നേടിയിരുന്നു. കേംബ്രിഡ്ജിലെ ജീസസ് കോളജിൽ നിന്ന് ചരിത്രവും നിയമവും പഠിച്ചു. 1961 ഹെൻഡനിലെ സ്കൂളിലാണ് അദ്ദേഹം വിമാനം പറത്തൽ പഠിച്ചത്. റോയൽ എയർ ഫോഴ്‌സിൽ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ നിയമനം. തുടർന്ന് നിരവധി വിമനങ്ങളിൽ അദ്ദേഹം യുദ്ധമുഖത്ത് തന്റെ കഴിവ് തെളിയിച്ചു. ബെർട്ടാഞ്ചൽസിലെ വിമാനത്താവളത്തില്‍ നിന്നും ഡോൾഫിന്‍ ഡി3691 എന്ന വിമാനവുമായാണ് വെലിങ്കർ അവസാനം യുദ്ധ മുഖത്തേക്ക് യാത്ര തിരിച്ചത്.

ഒന്നാംലോക മഹായുദ്ധത്തിൽ എണ്ണിയാലൊടുങ്ങാത്ത ഇന്ത്യൻ സൈനികരുടെ കൂട്ടത്തിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് റോയൽ ഫ്ലൈയിംഗ് കോർപ്‌സ് (ആർഎഫ്‌സി) ലെ പൈലറ്റായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതിൽ ഒരാളാണ് വെലിങ്കർ എന്നത് ശ്രദ്ധേയമാണ്. 13 ലക്ഷം ഇന്ത്യക്കാരാണ് ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർക്ക് വേണ്ടി പോരാടിയത്. അതിൽ 74,000 സൈനികരാണ് ഫ്രാൻസ്, ബെൽജിയം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ അന്ത്യ വിശ്രമം കൊള്ളുന്നത്.

Eng­lish Sum­ma­ry: An Indi­an World War fight­er pilot’s mov­ing sto­ry emerges in rare UK archive.

you may also like this video;