Web Desk

February 22, 2021, 7:32 pm

ഇത് പൊളപ്പൻ സംഗതി !നവദമ്പതികള്‍ക്ക് വിവാഹ സമ്മാനം നൽകി ഞെട്ടിച്ച് സുഹൃത്തുക്കൾ, വീഡിയോ

Janayugom Online

കല്യാണത്തിന് സമ്മാനങ്ങൾ കിട്ടി ഞെട്ടുന്നവരെ പറ്റി കേട്ടിട്ടുണ്ടോ ? എന്നാൽ കേട്ടോ തമിഴ്നാട്ടിലെ ഒരു നവദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ ദമ്പതികൾ ഞെട്ടലോടെയാണ് സ്വീകരിച്ചത് . ഇത് വിലയേറിയ സമ്മാനങ്ങൾക്കും സ്വർണ്ണത്തിനും വെള്ളിക്കും മേലെ .…
ഇപ്പോഴും ചിന്തിക്കുണ്ടോ സംഗതി എന്തെന്ന് ? ഇന്ധന വില കുത്തനെ കൂടുന്ന സാഹചര്യത്തിൽ എല്‍പിജി സിലിണ്ടറും ഒരു ജാര്‍ പെട്രോളുമാണ് വിവാഹ സമ്മാനമായി നല്‍കിയത്. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നടന്ന വിവാഹച്ചടങ്ങിനിടെയാണ് ഈ വേറിട്ട സംഭവം. 

സുഹൃത്തുക്കള്‍ ചേര്‍ന്ന് ദമ്പതികള്‍ക്ക് ഉള്ളി മാല അണിഞ്ഞു നല്‍കുന്നതായി പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഒപ്പം എല്‍പിജി സിലിണ്ടറും പെട്രോള്‍ ക്യാനും സമ്മാനിക്കുന്നുണ്ട്. ഒപ്പം ഉള്ളിയുടെ മാലയും സമ്മാനമായി നൽകി . സുഹൃത്തുക്കള്‍ സമ്മാനം കൈമാറുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വധുവും വരനും വീഡിയോയിലൂടനീളം ചിരിക്കുന്നതായി കാണാം. സംസ്ഥാനത്ത് പെട്രോളിന് 100 രൂപയ്യോട് അടുക്കുകയാണ് . പാചകവാതക വില 900 രൂപ ആകുകയും ചെയ്തു. ഈ സമയത്താണ് വിവാഹ വീഡിയോ വൈറലാകുന്നത്. ഇത് കാലത്തിന് അനുയോജ്യമായ സമ്മാനം ആണെന്നും വിവേക പൂര്‍വ്വമായ സമ്മാനം ആണെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍. 

നിരവധി ചർച്ചകൾക്കും രസകരമായ കമന്റുകൾക്കും വിഡിയോ വഴിവെച്ചു. പെട്രോൾ വില ഉയരുന്നത് നിത്യജീവിതത്തിലുണ്ടാക്കുന്ന പ്രയാസങ്ങളായിരുന്നു പലരും പങ്കുവെച്ചത്. വിവാഹസമ്മാനം നൽകാനായി ‘എത്ര രൂപ’ വേണമെങ്കിലും ചെലവഴിക്കാൻ തയാറാകുന്ന സുഹൃത്തുക്കള്‍ക്ക് അഭിനന്ദനം നേർന്നുള്ള കമന്റുകളും നിരവധിയാണ്. കൂട്ടുകാരായാൽ ഇങ്ങനെ വേണം എന്നാണ് സോഷ്യൽ ലോകത്തിന്റെ അഭിപ്രായം .മിക്ക സംസ്ഥാനങ്ങളിലും പെട്രോൾ വില 90 രൂപ കടന്നു. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ 100 രൂപയും പിന്നിട്ടു. പാചകവാതക സിലിണ്ടറിന്റെ വിലയും ഉയരുന്നുണ്ട്.

ENGLISH SUMMARY;An LPG cylin­der and a jar of petrol were giv­en as wed­ding gifts by friends.
you may also like this video;