9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 29, 2024
November 28, 2024
November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024
October 17, 2024

ഉത്തരാഖണ്ഡിൽ റെയിൽവേ ട്രാക്കിൽ നിന്നും എൽപിജി സിലിണ്ടർ കണ്ടെത്തി

Janayugom Webdesk
ഡെറാഡൂണ്‍
October 13, 2024 12:34 pm

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ റെയിൽവേ ട്രാക്കിൽ നിന്നും എൽപിജി സിലിണ്ടർ കണ്ടെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. അതുവഴി കടന്ന് പോയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് സിലിണ്ടർ കണ്ടെത്തിയത്. തുടർന്ന് ലോക്കോപൈലറ്റ് ഇക്കാര്യം അധികൃതരെ അറിയിച്ചതോടെ വലിയ ദുരന്തമാണ് ഒഴിവായത്. 

ഇന്ന് രാവിലെ 6.35 ന് ലന്ദൗരയ്ക്കും ധൻധേരയ്ക്കും ഇടയിലാണ് എൽപിജി സിലിണ്ടർ കണ്ടെത്തിയത്. കാലി സിലിണ്ടർ ആയിരുന്നു ഇത്. സംഭവത്തിൽ ലോക്കൽ പൊലീസും ഗവണ്മെന്റ് റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചു. 

അടുത്തിടെയായി ട്രെയിനുകൾ ലക്ഷ്യം വെച്ച് ഇത്തരം അട്ടിമറി ശ്രമങ്ങൾ നിരവധി നടക്കുന്നുണ്ട്. ഓഗസ്റ്റ് 18 മുതൽ
രാജ്യത്ത് ആകമാനം ഇത്തരത്തിൽ പതിനെട്ട് ശ്രമങ്ങൾ നടന്നതായാണ് റെയിൽവേ വ്യക്തമാക്കുന്നത്. ഇതിൽ കൂടുതലും എൽപിജി സിലിണ്ടർ ഉപയോഗിച്ച് അപകടം നടത്താനുള്ള ശ്രമങ്ങൾ ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.