26 March 2024, Tuesday

വകുപ്പുകളുടെ സേവനം എളുപ്പത്തിലാക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

Janayugom Webdesk
തിരുവനന്തപുരം
October 2, 2021 5:09 pm

കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ തിരക്ക് ഒഴിവാക്കി സേവനങ്ങള്‍ അതിവേഗത്തില്‍ ജനങ്ങളിലെക്ക് എത്തിക്കുന്നതിന്‍ ഏകീകൃത പോര്‍ട്ടല്‍ സംവിധാനം നിലവില്‍ വന്നു.

പോര്‍ട്ടല്‍ വഴി അഞ്ഞൂറിലധികം സേവനങ്ങള്‍ ലഭ്യമാകും .എല്ലാ വകുപ്പുകളുടെയും സേവനം ജനങ്ങള്‍ക്ക് www.services.kerala.gov.in എന്ന വെബ്സെെറ്റ് വഴി ലഭ്യമാകും . 450 സേവനങ്ങള്‍ അടങ്ങിയ m‑Sevanam എന്ന മൊബൈല്‍ ആപ്പുമുണ്ട്. ആപ്പ് ആന്‍ഡ്രോയിഡ്, ios എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാകും.

കേരള സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലായ http:kerala.gov.in, ഓണ്‍ലൈന്‍ സേവനങ്ങളുടെ സ്ഥിതിവിവരങ്ങള്‍ ലഭ്യമാക്കുന്ന http:dashboard.kerala.gov.in എന്നിവ നവീകരിച്ചിട്ടുണ്ട്. ഇതുവഴി ഓരോവകുപ്പുകളുടെയും സേവന വിതരണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ പോര്‍ട്ടലില്‍ ലഭ്യമാകും.
Eng­lish summary;An online por­tal to facil­i­tate the ser­vice of departments
You May Also Like This Video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.