എം സി റോഡിൽ ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഏറ്റുമാനൂർ സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കാറിനുള്ളിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിക്ക് ശേഷം ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ മുന്നിലായിരുന്നു അപകടം.
അഗ്നിരക്ഷാ സേനയും ഏറ്റുമാനൂർ പൊലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. കാറിൽ കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടുകാർ ചേർന്ന് കാർ വെട്ടി പൊളിച്ചാണ് പുറത്ത് എടുത്തത്. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ എറണാകുളം റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.