April 2, 2023 Sunday

Related news

April 1, 2023
March 30, 2023
March 30, 2023
March 29, 2023
March 29, 2023
March 28, 2023
March 26, 2023
March 25, 2023
March 25, 2023
March 24, 2023

സുരേന്ദ്രന്റെ കീഴിൽ പദവികൾ ഏറ്റെടുക്കില്ലെന്ന് എ എൻ രാധാകൃഷ്ണൻ

Janayugom Webdesk
തിരുവനന്തപുരം
February 27, 2020 2:53 pm

ബിജെപി സംസ്ഥാന ഘടകത്തിൽ ഗ്രൂപ്പ് പോര് തുടരുന്നു. എ എൻ രാധാകൃഷ്ണനാണ് ഇപ്പോൾ അതൃപ്തി അറിയിച്ച് എത്തിയിരിക്കുന്നത്. സുരേന്ദ്രന്റെ കീഴിൽ പദവികൾ ഏറ്റെടുക്കില്ലെന്ന് എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കി. കെ സുരേന്ദ്രൻ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ശേഷം പി. കെ കൃഷ്ണദാസ് പക്ഷത്തിന്റെ എതിർപ്പ് തുടരുന്ന സാഹചര്യത്തിലാണ് ഈ പരാമർശം വരുന്നത്.

ഇതിനിടെ, ഗ്രൂപ്പ് നോക്കി മണ്ഡലം, ജില്ലാ പ്രസിഡന്റുമാരെ തീരുമാനിക്കുന്നുവെന്ന പരാതി ദേശീയ നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കാനൊരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. കാസർകോട് രവീശ തന്ത്രി കുണ്ടാർ ഉയർത്തിയ പരസ്യ വിമർശനവും സുരേന്ദ്രനെതിരെ ആയുധമാക്കാനാണ് ഈ പക്ഷത്തിന്റെ നീക്കം. കെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും വിട്ടുനിന്ന മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും അതൃപ്തയാണ്. നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ചിലരെ മാറ്റാൻ മുരളീധരപക്ഷത്തിന് ആലോചനയുണ്ട്.

ദേശീയ നേതൃത്വത്തിൻറെ ഒത്ത് തീർപ്പ് ശ്രമങ്ങൾ ഇനിയും തുടരാനാണ് സാധ്യത. അതേസമയം, കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് കാസർകോട്ടെയും തിരുവനന്തപുരത്തെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഭാരവാഹികൾ രാജി വെച്ചിരുന്നു. ഭാരവാഹി നിർണയത്തിൽ പ്രതിഷേധിച്ച് യുവമോർച്ച സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാർ രാജി വെച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ കൂടുതൽ വോട്ടുകൾ നേടിയ നേതാവിനെ ഭാരവാഹി നിർണയത്തിൽനിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് രാജിയുണ്ടായത്. സംസ്ഥാന അധ്യക്ഷൻ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ഗ്രൂപ്പ് കളിക്ക് കൂട്ടുനിൽക്കുകയാണെന്നുമാണ് രാജിവെച്ച മഹേഷ് കുമാർ ആരോപിച്ചത്. തിരുവനന്തപുരത്ത് പാർട്ടിയിൽനിന്നും 200 ഓളം പേർ രാജിക്കൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish sum­ma­ry: AN Rad­hakr­ish­nan says he will not take up posts under Surendran

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.