ഉത്തരകൊറിയയിലെ നൂറുകണക്കിന് വീടുകളില്‍ അജ്ഞാതരോഗബാധ. കുടല്‍ സംബന്ധമായ അസുഖമാണ് നിരവധിയാളുകളെ പിടികൂടിയിരിക്കുന്നത്. ഉത്തരകൊറിയയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് പുതിയ രോഗവും പടര്‍ന്നുപിടിച്ചിരിക്കുന്നത്.
കഴിഞ്ഞമാസമാണ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതായി ഉത്തരകൊറിയ പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതായും വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാക്സിനെടുക്കാത്ത 25 ദശലക്ഷത്തോളം വരുന്ന ഉത്തരകൊറിയന്‍ ജനതയിലെ 45 പേര്‍ രോഗബാധിതരായതായും 73 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍.
ഇതിന് പിന്നാലെയാണ് സൗത്ത് ഹ്വാങ്ഹേ പ്രവിശ്യ കേന്ദ്രീകരിച്ച് അജ്ഞാതകുടല്‍ രോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.
എണ്ണൂറിലധികം കുടുംബങ്ങള്‍ കുടല്‍ സംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടുന്നതായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1600 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പരിശോധിച്ചാല്‍ കോളറയേ ടൈഫോയിഡോ ആകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
English summary;An unknown disease is spreading in North Korea
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.