Site iconSite icon Janayugom Online

ഉത്തരകൊറിയയില്‍ അജ്ഞാതരോഗബാധ പടരുന്നു

ഉത്തരകൊറിയയിലെ നൂറുകണക്കിന് വീടുകളില്‍ അജ്ഞാതരോഗബാധ. കുടല്‍ സംബന്ധമായ അസുഖമാണ് നിരവധിയാളുകളെ പിടികൂടിയിരിക്കുന്നത്. ഉത്തരകൊറിയയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് പുതിയ രോഗവും പടര്‍ന്നുപിടിച്ചിരിക്കുന്നത്.

കഴിഞ്ഞമാസമാണ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതായി ഉത്തരകൊറിയ പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതായും വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാക്സിനെടുക്കാത്ത 25 ദശലക്ഷത്തോളം വരുന്ന ഉത്തരകൊറിയന്‍ ജനതയിലെ 45 പേര്‍ രോഗബാധിതരായതായും 73 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍.

ഇതിന് പിന്നാലെയാണ് സൗത്ത് ഹ്വാങ്ഹേ പ്രവിശ്യ കേന്ദ്രീകരിച്ച് അജ്ഞാതകുടല്‍ രോഗം ബാധിക്കുന്നതായി റിപ്പോര്‍‍ട്ട് പുറത്തുവന്നത്.

എണ്ണൂറിലധികം കുടുംബങ്ങള്‍ കുടല്‍ സംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടുന്നതായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1600 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പരിശോധിച്ചാല്‍ കോളറയേ ടൈഫോയിഡോ ആകാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish summary;An unknown dis­ease is spread­ing in North Korea

You may also like this video;

Exit mobile version