അതിപ്പോ.. ഓരോരോ കീഴ് വഴക്കങ്ങളാകുമ്പോ…

Web Desk
Posted on April 30, 2019, 9:31 pm

വാഹനങ്ങളങ്ങനെ ചീറിപ്പായുകയാണ്. ബ്രസീലിലെ തിരക്കുള്ള റോഡ് ക്രോസ് ചെയ്യുന്ന ആ മഹാനെ ഒരു നടുക്കത്തോടെയാണ് ആളുകള്‍ നോക്കിനിന്നത്. ബ്രസീലിലെ പോര്‍ട്ട് വെഹ്ലോയിലാണ് ഭീമന്‍ അനാക്കോണ്ട യാത്രക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. മലമ്പാമ്പിന്‍റെ റോഡ് യാത്രയ്ക്ക് തടസ്സമുണ്ടാകാതിരിക്കാനായി വാഹനയാത്രികള്‍ വണ്ടി നിര്‍ത്തിക്കൊടുക്കുകയും ചെയ്തു.
10 അടി നീളമുള്ള അനാക്കോണ്ട റോഡ് മുറിച്ചുകടക്കുന്ന കാഴ്ച കണ്ട ആളുകള്‍ വീഡിയോ എടുക്കാനും മറന്നില്ല.

https://youtu.be/rEnDaVQ4WQg