Web Desk

September 04, 2021, 5:08 pm

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന ഗോസംരക്ഷണ നിയമം

Janayugom Online

ഗോസംരക്ഷണ നിയമം മൂലം ആസാം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുന്നു. ഇവിടങ്ങളിലെ ജനസംഖ്യയുടെ 70 ശതമാനത്തിലധികം ആളുകളും ഉപജീവനത്തിനായി കന്നുകാലികളെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. പുതിയ നിയമങ്ങൾ ഈ മേഖലയിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനിടെയാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ പരാമാർശവും. പശുക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദുക്കളുടെ മൗലിക അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. പശുമാംസം വിതരണം ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ ജാവേദ് എന്നയാൾക്ക് ജാമ്യം നിഷേധിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ശേഖർ യാദവ് അധ്യക്ഷനായ ബെഞ്ചിൻറേതാണ് ഉത്തരവ്. ബീഫ് കഴിക്കുന്നവർക്ക് മാത്രമല്ല പശുവിനെ ആരാധിക്കുന്നവർക്കും മൗലിക അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജീവിക്കാനുള്ള അവകാശത്തെക്കാൾ വലുതായി ബീഫ് കഴിക്കാനുള്ള അവകാശത്തെ കണക്കാക്കാനാകില്ല എന്നും കോടതി പറയുന്നു. അമ്മയെ പോലെ കാണുന്ന പശുവിനെ പ്രായമായാലും രോഗം ബാധിച്ചാലും കൊല്ലുന്നത് അവകാശമായി കാണാനാകില്ല. പശുക്കളെ ഇന്ത്യൻ സംസ്കാരത്തിൻറെ ഭാഗമായി കണ്ട മുസ്ളീം ഭരണാധികാരികൾ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും സംസ്കാരത്തിനും വിശ്വാസങ്ങൾക്കും ഉണ്ടാകുന്ന ആഘാതം രാജ്യത്തെ തളർത്തുമെന്നും അലഹാബാദ് ഹൈക്കോടതി പറഞ്ഞു. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അതിനെ ഉപദ്രവിക്കുന്നവരെ ശിക്ഷിക്കണമെന്നും അലഹബാദ് ഹൈക്കോടതി.


ഇതുംകൂടി വായിക്കൂ:ഗോസംരക്ഷണ നിയമം: ഉത്തരാഖണ്ഡില്‍ അറസ്റ്റിലായത് 277 പേർ


2014ൽ ബിജെപി കേന്ദ്രത്തിൽ അധികാത്തിൽ എത്തിയതോടെ ഗോസംരക്ഷണത്തിൻറെപേരിൽ പുതിയ നിയമ നിർമ്മാണം പാസാക്കി. പശുക്കളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ ഭേഗഗതി ചെയ്യാനോ, അവതരിപ്പിക്കാനും സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് നൽകി. ഇതു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ വർദ്ധിത വീര്യത്തോടെ നടപ്പിലാക്കാൻ ശ്രമിച്ചു. ആസാമിൽ അധികാരത്തിലെത്തി നാല് മാസത്തിനുള്ളിലാണ് നിയമം പാസാക്കിയത്. കന്നുകാലികളെ കൊണ്ടുപോകുന്നതും കശാപ്പ്, ഉപഭോഗം എന്നിവയും നിയന്ത്രിക്കുന്നതിന് പഴയ നിയമനിർമ്മാണം പോരെന്ന തരത്തിലാണ് കന്നുകാലി സംരക്ഷണ നിയമം പാസാക്കിയത്. നിയമനിർമ്മാണം പാസാക്കുന്നതോടെ കന്നുകാലി കച്ചവടം ഫലത്തിൽ അസാധ്യമാവുകയാണ്. 200‑2013 കാലഘട്ടത്തിൽ ക‍ർഷകരുടെ വരുമാന വളർച്ചയിൽ കന്നുകലി മേഖല വളരെ പ്രധാനമാരുന്നു. എന്നാൽ 2014 മുതൽ ഗോമാംസം, തുകൽ കയറ്റുമതി നിലച്ചു. ആസാമിൽ മാത്രം ബീഫ് കയറ്റുമതി മതിയിലെ വളർച്ച 2013–14ൽ 35.93 ശതമാനം ഉണ്ടായിരുന്നത് 2017–18ൽ 3.06 ശതമാനമായി കുറ‍ഞ്ഞു. ലോകത്തിലെ തുകൽ ഉദ്പാദത്തിൽ ഇന്ത്യയുടെ സംഭാവന മാത്രം 13 ശതമാനമാണ്. 2017–18ൽ 1.4 ശതമാനം മാത്രമേ കയറ്റുമതി ചെയ്യാൻ കഴിഞ്ഞുള്ളൂ. ബംഗ്ളാദേശിലേക്കുള്ള കന്നുകാലി കള്ളക്കടത്ത് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് അസം വഴി പശുക്കളുടെ അന്തർ സംസ്ഥാന ഗതാഗതം നിരോധിക്കുന്നത് എന്നാണ് വിശദീകരണം. അസമിന് അകത്തേക്കോ പുറത്തേക്കോ കന്നുകാലികളെ കൊണ്ടുപോകുന്നതും നിരോധിക്കും. അസമിൽ ഗോമാംസം വിൽക്കുന്നത് പരിമിതപ്പെടുത്താനും ബില്ലിൽ നിർദ്ദേശമുണ്ട്. ഹിന്ദുക്കൾ, സിഖുകാർ, ജൈനൻമാർ, മറ്റ് ഗോമാംസം ഭക്ഷിക്കാത്ത സമുദായങ്ങൾ എന്നിവയുള്ള പ്രദേശങ്ങളിൽ ഇത് വിൽക്കാൻ അനുവദിക്കില്ല. ഏതെങ്കിലും ക്ഷേത്രത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിലോ ഹിന്ദു മതസ്ഥാപനങ്ങളുടെ പരിസരത്തോ ഗോമാംസം വിൽക്കാൻ അനുവദിക്കില്ലെന്നും നിയമത്തിൽ പറയുന്നുണ്ട്. വ്യവസ്ഥകൾ ലംഘിച്ചാൽ മൂന്ന് മുതൽ എട്ട് വർഷം വരെ തടവും 3 ലക്ഷം മുതൽ 5 ലക്ഷം വരെ പിഴയും ലഭിക്കുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ മഥുരയിൽ മാംസത്തിന്റെയും മദ്യത്തിന്റെയും വിൽപന നിരോധിച്ചിരിക്കുകയാണ് യുപി സർക്കാർ.കൂടാതെ ഇത്തരം കച്ചവടം നടത്തി വന്നവർ പാൽ വിൽപനയിലേക്ക് കടക്കണമെന്നും യോഗി നിർദ്ദേശിച്ചു. മഥുരയുടെ മഹത്വം തിരികെ കൊണ്ടുവരാൻ പാൽ വിൽക്കുന്നതിലൂടെ സാധിക്കുമെന്നാണ് ആദിത്യനാഥ് പറയുന്നത്. കൃഷ്ണോൽസവ 2021ന്റെ ഭാഗമായി ലഖ്നൗവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ഇതുംകൂടി വായിക്കൂ:ഗോസംരക്ഷണ നിയമം: ഉത്തരാഖണ്ഡില്‍ അറസ്റ്റിലായത് 277 പേർ


പശു സംരക്ഷണത്തിനായി കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബി. ജെ. പി സർക്കാറുകൾ സ്വീകരിച്ച നടപടി ഈ മേഖലയിൽ വൻ തിരിച്ചടിയാണ്. ഗോസംരക്ഷണ പദ്ധതി മൂലം പശുക്കളെ വിറ്റഴിക്കാനാകാത്ത അവസ്ഥയാണെന്നും അലഞ്ഞുതിരിയുന്ന കന്നുകാലികൾ കൃഷിയിടങ്ങളിലെത്തി നാശം വിതക്കാതിരിക്കാൻ ഗ്രാമങ്ങളിൽ കർഷകർ രാത്രി മുഴുവൻ പാടങ്ങളിൽ കഴിയുമാണ്. കന്നുകാലി പ്രശ്നവും വിളകളുടെ കുറഞ്ഞ വിലയും കർഷകെ ഏറെ ബാധിച്ചിട്ടുണ്ട്. പശു സംരക്ഷണം അതിരുവിട്ടിരിക്കുന്നു. പശുവിനെ പാലിനും പാൽ ഉൽപന്നങ്ങൾക്കുമായി വളർത്തുക, കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക എന്നതാണ് ഉത്തരേന്ത്യയിലെ കർഷകർ പൊതുവെ ചെയ്യാറുള്ളത്., പ്രായമായ കന്നുകാലികളെ വിൽക്കാനുള്ള സ്വാതന്ത്ര്യം മുമ്പുണ്ടായിരുന്നു. ബി. ജെ. പി അധികാരത്തിലെത്തിയതോടെ ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണവും രൂക്ഷമായിരിക്കുകയാണ്. രാജ്യത്ത് പ്രത്യേകിച്ചും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 50 ശതമാനത്തിലധികം ആളുകളും ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ആസാം ജനസംഖ്യയുടെ 70 ശതമാനത്തിലധിരം പേരും ഇപ്പോഴും കൃഷിയും അനുബന്ധമേഖലയെയും ആശ്രയിച്ചു ജീവിക്കുന്നവർ. നിയമം ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. എന്നാൽ ഇതൊന്നും കണക്കാതെയാണ് കേന്ദ്ര സർക്കാരും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരും ചെയ്യുന്നത്. അലബാദ് ഹൈക്കോടതിയുടെ പരാമർശവും ബിജെപി സരാ‍ക്കാരുകളുടെ നയമാണെന്നു ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയുവാനും കഴിയില്ല. പരാമർശങ്ങൾ പലതും യാഥാർത്ഥ്യം മനസിലാക്കാതെയുള്ളതായി തോന്നുന്നു. മഥുരയിലെ ഒരു പശു ഗവേഷണ സ്ഥാപനത്തിൻറെ അടുത്തകാലത്തെ പഠനത്തിൽ പറയുന്നത് കവറ പശു പ്രതിദിനം 85 രൂപ സാമ്പത്തിക വരുമാനം നൽകുന്നു.. അതുപോലെ ഉത്പാദനക്ഷമമല്ലാത്ത കുന്നുകാലികൾ പ്രിതിദിനം 60 രൂപ നഷ്ടവും നൽകകുനനു. ഉദ്പാദനകാലയളവ് അവസാനിച്ചതിനുശേഷം അത്തരം കന്നുകാലികളെ സംസ്ക്കരിക്കാനാകാതെ കന്നുകാലികളെ ഉപേക്ഷിക്കുകയല്ലാതെ കർഷകർക്ക് മറ്റ് മാർഗ്ഗമില്ല. പുതിയ നിയമം മൂലം കർഷകർഷക്ക് കന്നുകാലികളെ കച്ചവടക്കാർക്ക് വിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിൻരെ ബുദ്ധിമുട്ട് ഏറേ പേറുന്നത് ചെറുകിട കർഷകരാണ്. അവരിൽ പലരും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുമാണ്. കോവിഡ് വ്യാപനം സങ്കീർണ്ണമാകുന്ന സാഹചര്യത്തിൽ ലോക് ഡൗണുകൾ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചിട്ടുള്ളത് അതിനിടെയാണ് ഗോസംരക്ഷണ നിയമവും .
eng­lish summary;Analysis about how Cow pro­tec­tion law affect­ing the rur­al economy
you may also like this video;