December 1, 2023 Friday

Related news

November 30, 2023
November 29, 2023
November 29, 2023
November 29, 2023
November 28, 2023
November 22, 2023
November 21, 2023
November 21, 2023
November 20, 2023
November 20, 2023

നരേന്ദ്ര ഗിരിയുടെ മരണം: പ്രതിക്ക് ജയിലില്‍ വൻ സുരക്ഷ

Janayugom Webdesk
ലഖ്നൗ
September 24, 2021 9:39 pm

അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിഷ്യൻ ആനന്ദ് ഗിരിക്ക് ജയിലിൽ വൻ സുരക്ഷ. കഴിഞ്ഞ ദിവസം ജയിലിൽ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ സുരക്ഷ ഒരുക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടർന്ന് കോടതിയുടെ നിർദ്ദേശ പ്രകാരം ജയിൽ സുപ്രണ്ട് സുരക്ഷ ഒരുക്കുകയായിരുന്നു.

ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്നതാണ് നിലവിൽ ആനന്ദ് ഗിരിക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റം. അജയ് സിങ് എന്നൊരാളെയും കേസിൽ ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു.

Eng­lish sum­ma­ry;  Anand Giri, main accused in Mahant Naren­dra Giri’s death case, to get secu­ri­ty in jail over ‘threat to life’

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.