August 19, 2022 Friday

Related news

August 18, 2022
August 18, 2022
August 18, 2022
August 18, 2022
August 18, 2022
August 18, 2022
August 18, 2022
August 18, 2022
August 17, 2022
August 17, 2022

സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളി; ബിജെപി നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2020 8:45 pm

ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരം നാടകമാണെന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്തകുമാര്‍ ഹെഗ്‌ഡെയുടെ പരാമർശം വിവാദത്തിൽ. ബംഗളൂരുവില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം. രാജ്യത്തുനടന്ന സ്വാതന്ത്ര്യസമരം സത്യസന്ധമല്ലാത്ത പോരാട്ടമായിരുന്നു. അതൊരു ഒത്തുകളിയായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും പൊലീസിന്റെ ലാത്തിയടി കിട്ടിയിട്ടുണ്ടോയെന്നും മഹാത്മാഗാന്ധിയുടെ നിരാഹാരസമരവും സത്യാഗ്രഹവും നാടകമാണെന്നും ഹെഗ്ഡെ ആരോപിച്ചു.

മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന കോണ്‍ഗ്രസിന്റെ വാദത്തെ ജനങ്ങള്‍ പിന്തുണയ്ക്കുകയാണ്. എന്നാല്‍, ഇത് സത്യമല്ല. ബ്രിട്ടീഷുകാര്‍ രാജ്യംവിട്ടത് നിരാശമൂലമാണ്. മഹാത്മാഗാന്ധിയുടെ വധവുമായി ആര്‍എസ്‌എസിന് ബന്ധമില്ലെന്നും അനന്തകുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. നേരത്തെയും വിദ്വേഷപ്രസംഗങ്ങളിലൂടെ വിവാദനായകനാണ് ഹെഗ്‌ഡെ.
അതേസമയം പ്രസ്താവനയിൽ മാപ്പു പറയാന്‍ ബിജെപി നേതൃത്വം ഹെഗ്ഡെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അനന്തകുമാറിന് യോഗ്യതയില്ലെന്നും അദ്ദേഹത്തിന് മാനസികനില തെറ്റിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണെന്നും വാര്‍ത്താപ്രാധാന്യമാണ് ഹെഗ്ഡെയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഖാര്‍ഗെ പറഞ്ഞു.

Eng­lish Sum­ma­ry: The inde­pen­dence move­ment was in agree­ment with the British.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.