വടക്കുംനാഥന് മുന്നില്‍ ഗജവീരന്മാര്‍ക്ക് ആനയൂട്ട്

Web Desk
Posted on July 21, 2019, 12:21 pm

തൃശ്ശൂര്‍: കേരളത്തിലെ പ്രസിദ്ധമായ തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ട് നടന്നു. എഴുപതില്‍ പരം ആനകള്‍ ആനയൂട്ടില്‍ പങ്കെടുത്തു. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏഴ് പിടിയാനകള്‍ ഊട്ടില്‍ പങ്കെടുക്കുന്നുണ്ട്.

ഇതോടൊപ്പം പങ്കെടുക്കാനെത്തുന്ന ഭക്തര്‍ക്ക് പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. കര്‍ക്കടകപുലരിയില്‍ നടക്കേണ്ട ആനയൂട്ടാണ് ഞായറാഴ്ച നടക്കുന്നത്. തൃശൂര്‍ പൂരത്തോളം പ്രാധാന്യത്തോടെ നടത്തുന്ന കേരളത്തിലെ പ്രസിദ്ധമായ ആനയൂട്ടാണ് വടക്കുന്നാഥനിലേത്.

ചിത്രങ്ങള്‍ കാണാം:

ചിത്രങ്ങള്‍ : ജി ബി കിരണ്‍