Janayugom Online
aisf

വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക: എഐഎസ്എഫ്

Web Desk
Posted on July 15, 2018, 8:20 pm

അഞ്ചല്‍: യുജിസി അംഗീകാരം നിര്‍ത്തലാക്കി വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് എഐഎസ്എഫ് അഞ്ചല്‍ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഞ്ചല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം എഐഎസ്എഫ് ജില്ലാ സെക്രട്ടറി യു കണ്ണന്‍ ഉദ്ഘാടനം ചെയ്തു. അനന്തു ബി ലെയന്‍ രക്തസാക്ഷി പ്രമേയവും, അപര്‍ണ കൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അനന്തു എസ് പോച്ചയില്‍, ജില്ലാ ജോയിന്റ് സെക്രട്ടറി മഹേഷ് ജയരാജ്, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാല്‍, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ അനിമോന്‍, അഡ്വ. ലെനു ജമാല്‍, എ ജെ ദിലീപ്, മണ്ഡലം കമ്മിറ്റിയംഗം എം സജ്ജാദ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വൈശാഖ് സി ദാസ്, ജില്ലാ കമ്മിറ്റി അംഗം വി അജിവാസ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
മണ്ഡലം ഭാരവാഹികള്‍: ആദര്‍ശ് സതീശന്‍ (പ്രസിഡന്റ്), മുഹമ്മദ് നാസിം, രഞ്ജിത്ത്, റിറ്റോ രാജന്‍ (വൈസ്.പ്രസിഡന്റുമാര്‍), എച്ച് അവിനാഷ് (സെക്രട്ടറി), അനന്തു ബി ലെയന്‍, അപര്‍ണ കൃഷ്ണന്‍ (ജോ. സെക്രട്ടറിമാര്‍)