Web Desk

അഞ്ചൽ:

October 25, 2020, 8:32 pm

അഞ്ചൽ ഗവ.ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണോദ്ഘാടനം നടത്തി

Janayugom Online

അഞ്ചൽ ഗവ. ആശുപത്രി കെട്ടിട സമുച്ചയത്തിൻ്റെ ഒന്നാം ഘട്ട നിർമ്മാണ പൂർത്തീകരണവും ഒന്നാം നിലയുടെ നിർമ്മാണോദ്ഘാടനവും നടത്തി. ഉദ്ഘാടനം വനം വകുപ്പ് മന്ത്രി അഡ്വ കെ രാജു നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജു സുരേഷ് അധ്യക്ഷത വഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തുകയിൽ നിന്നും ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും, എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കി നിർമ്മിക്കുന്ന ഒന്നാം നില കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനവുമാണ് നടത്തിയത്. ആശുപത്രി കെട്ടിട സമുച്ചയത്തിൻ്റെ നിർമ്മാണച്ചുമതല ഹൗസിംഗ് ബോർഡിനാണ്. നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

അഞ്ചൽ ഗവൺമെൻ്റ് ആശുപത്രി മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും അതിൻ്റെ ഫലമാണ് ഈ വികസനമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ പി ആർ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി സുരേഷ്, ജില്ലാ പഞ്ചായത്തംഗം ബിനു കെ സി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി എസ് ഷിജു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജാ മുരളി, പഞ്ചായത്തംഗം ബീനാ ബാലചന്ദ്രൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ലിജു ജമാൽ, ഡി വിശ്വസേനൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് പ്രസാദ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഷെമീർ സലാം നന്ദി രേഖപ്പെടുത്തി.

ENGLISH SUMMARY: ANCHAL GOVT HOSPITAL INAUGURATION

YOU MAY ALSO LIKE THIS VIDEO