അഞ്ചല്‍ പീഡനം: കുട്ടിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി

Web Desk
Posted on October 02, 2017, 12:06 pm

കൊല്ലം:കൊല്ലത്തെ കുളത്തുര്‍പുഴയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുക്കളെയും നാട്ടുകാര്‍ നാടുകടത്തി. കുട്ടിയുടെ മൃതദേഹം വീട്ടിനു സമീപം സംസ്കരിക്കാനും നാട്ടുകാർ അനുവദിച്ചില്ല. കുട്ടിയുടെ അച്ഛന്റെ വീട്ടിലാണ് സംസ്കരിച്ചത്.

ദുർനടത്തകരാണിവർ എന്നാരോപിച്ചായിരുന്നു നാടുകടത്തൽ. നാട്ടിൽ എത്തിയാൽ കൊല്ലുമെന്നും നാട്ടുകാർ ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞു. കുട്ടിയുടെ മൃതദേഹം കാണാൻ പോലും തന്നെ അനുവദിച്ചില്ലെന്ന് അമ്മ ആരോപിച്ചു.പൊലീസ് നോക്കി നിൽക്കെ നാട്ടുകാർ ആക്രമിച്ചു. ജനപ്രതിനിധികളും വിഷയത്തിൽ ഇടപെട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. കുട്ടിയുടെ അമ്മയ്ക്കൊപ്പം സഹോദരിയെയും ബന്ധുക്കളെയും നാട്ടുകാർ നാടുകടത്തി.