അഞ്ചലിൽ പാമ്പ് കടിപ്പിച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിനെതിരെയുള്ള സാഹചര്യത്തെളിവുകളും ശാസ്ത്രീയ കണ്ടെത്തലുകളും നിർണായകമാകും. ഉത്രയെ സൂരജ് പാമ്പു കടിപ്പിച്ചെന്നതിനു സാക്ഷികളുടെ സാനിദ്ധ്യം ഇല്ലാത്ത സാഹചര്യത്തിൽ സംഭവത്തിലും അതിന്റെ ആസൂത്രണത്തിലും സൂരജിന്റെ പങ്കും ഉത്രയുടെ മരണ ശേഷം സൂരജിന്റെയും വീട്ടുകാരുടെയും ഭാഗത്തുനിന്നുണ്ടായ എല്ലാ നീക്കങ്ങളും കേസിൽ വള്ളി പുള്ളി വിടാതെ കോർത്തിണക്കുകയാണ് അന്വേഷണ സംഘത്തിന്റെ ഇനിയുള്ള ലക്ഷ്യമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഉത്രയുടെ കൊലപതാകം പാമ്പു കടിമരണമായി എഴുതിത്തള്ളുമായിരുന്ന കേസിൽ പരാതി ലഭിച്ച് നാലാം ദിവസം സത്യം കണ്ടെത്തൽ കഴിഞ്ഞ പൊലീസിന്, തങ്ങളുടെ കണ്ടെത്തൽ കോടതിക്ക് മുന്നിൽ കൃത്യമായ തെളിവുകയുടെ ഹാജരാക്കാൻ സാധിക്കുന്നതാണ് മുന്നിലുള്ള വെല്ലുവിളി. സാഹചര്യ തെളിവുകളുടെയും ദൃക്സാക്ഷികളുടെയും കുറവ് കേസിന് ബാധിക്കുമെന്നതിനാൽ, അതിനെ മറി കടക്കാനുള്ള വഴികളാണ് പൊലീസ് തേടുന്നത്. സംഭവത്തിന് മുൻപ് ഇരുവർക്കുമിടയിലുണ്ടായ ദാമ്പത്യ- കുടുംബപ്രശ്നങ്ങളിലൂടെ തെളിവുകളുടെ അഹഭാവം പരിഹരിക്കാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിൽ ദൃക്‌സാക്ഷികളുടെ കുറവുള്ളതിനാൽ കൂടുതൽ സാഹചര്യത്തെളിവുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സൂരജിന്റെ ഫോണ്‍ അക്കൗണ്ടുകള്‍ വഴിനടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സൂരജ് സ്ഥിരമായി പാമ്ബുകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഗൂഗിളില്‍ തെരഞ്ഞതിന്റെ തെളിവ് ലഭിച്ചതോടെ അന്വേഷണം സൂരജില്‍ കേന്ദ്രീകരിക്കുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ തുടക്കം മുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും കാമറകളില്‍ ചിത്രീകരിച്ചതും വിചാരണവേളയില്‍ പൊലീസിന് സഹായകമാകും. കേസിന്റെ ഓരോ ഘട്ടത്തിലും സൂരജ് മൊഴികള്‍ മാറ്റുന്നതും തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യുമ്ബോള്‍ ഗത്യന്തരമില്ലാതെ തെറ്റുകള്‍ സമ്മതിക്കുന്നതും കാമറ ഒപ്പിയെടുത്തിട്ടുണ്ട്.
സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സംരക്ഷണയില്‍ പലയിടത്തായി സൂരജ് ഒളിവില്‍ കഴിഞ്ഞു. ഒരു രാത്രി മുഴുവന്‍ പൊലീസിനെ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലര്‍ച്ചെ നാലിന് സഹോദരിയുടെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് പിടികൂടിയത്. പൊലീസിന്റെ നീക്കങ്ങള്‍ അപ്പപ്പോള്‍ തന്നെ സഹോദരി പ്രതിയെ അറിയിച്ചിരുന്നു. വാട്സാപ്, ബോട്ടിം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് വിവരം കൈമാറിയത്.
ഇന്റര്‍നെറ്റ് കോളും ഉപയോഗിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും പ്രതിയെ സഹായിച്ചുവെന്നതിനുള്ള തെളിവുകളായി ഇവ പൊലീസിന് ഉപയോഗപ്പെടുത്താം. അതിസമര്‍ത്ഥമായി ആസൂത്രണം ചെയ്ത കൊലപാതകം പരാതി ലഭിച്ച് നാലാം ദിവസം തെളിയിക്കാനും പ്രതിയെയും സഹായിയേയും പിടികൂടാനും സാധിച്ച പൊലീസിന് നിയമത്തിന് മുന്നില്‍ നിന്ന് സൂരജിന് ഊരിപ്പോകാനാതാകാത്ത വിധം പഴുതടച്ച് അന്വേഷണം പൂര്‍ത്തിയാക്കുകയെന്നതാണ് ഇനിയുള്ള ദൗത്യം. ഉത്രയെ ചികിത്സിച്ച ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദ്ധര്‍, വിഷ ചികിത്സയില്‍ വൈദഗ്ദ്ധ്യം നേടിയവര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, സൂരജിന്റെയും ഉത്രയുടെയും ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയ സാക്ഷികളിലൂടെയും രേഖകള്‍ ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകളിലൂടെയും സത്യം കോടതിയെ ബോദ്ധ്യപ്പെടുത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ENGLISH SUMMARY: Anchal uthra case more details comes out
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.