ഉത്ര കൊലപാതകത്തിൽ നിർണ്ണായക മൊഴി, സൂരജിന്റെ അമ്മയും സഹോദരിയും കുടുങ്ങിയേക്കും

Web Desk
Posted on May 31, 2020, 11:53 am

ഉത്രയെ പാമ്പു കടിപ്പിചു കൊലപ്പെടുത്തിയ കേസിൽ സൂരജിന്റെ അമ്മയും സഹോദരിയും കുടുങ്ങുമെന്ന് റിപോർട്ടുകൾ. സൂരജിനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഉത്രയെ കൊലപ്പെടുത്താനുള്ള തന്റെ എല്ലാ നീക്കങ്ങളും സഹോദരിയുടെ അറിവോടെയാണെന്ന് സൂരജ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് സഹോദരിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

സൂരജിന് രക്ഷപെടാന്‍ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതുമൊക്കെ സഹോദരിയാണെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് വ്യക്തമാക്കിയിട്ടുണ്ട്. സഹോദരിയുടെ കൂട്ടുകാരെ ഇതിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണ്‍ വിളിച്ചതിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകേണ്ട സാദ്ധ്യതകള്‍ അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. എന്നാല്‍ മതിയായ തെളിവുകള്‍ ലഭ്യമായശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.

ENGLISH SUMMARY: anchal uthra case; more evi­dences comes out

YOU MAY ALSO LIKE THIS VIDEO