Web Desk

കൊട്ടാരക്കര

June 02, 2020, 6:33 pm

സൂരജും ഒരു പാമ്പും വിചാരിച്ചപ്പോൾ കുടുംബം മൊത്തം അഴിക്കുള്ളിൽ: ഉത്ര വധം നിർണ്ണായക വഴിത്തിരിവിലേക്ക്‌

Janayugom Online

കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധകേസ് ദിനം പ്രതി പുതിയ വഴി തിരിവിലേക്കാണ് നീങ്ങുന്നത്. ഉത്ര വധക്കേസിൽ പുതിയ വിവരങ്ങൾ അനുസരിച്ച് പ്രതിയായ സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയിലാണ്. ഉത്രയുടെ മരണത്തിന്റെ ചുരുളുകൾ ഓരോ ദിവസം കഴിയും തോറും അഴിയുകയാണ്. പണത്തിനും സ്വർണ്ണത്തിനും വേണ്ടിയാണ് ഉത്രയെ പാമ്പു കടിപ്പിച്ചു കൊലപ്പെടുത്തിയതെന്ന് ഇതിനോടകം തന്നെ സൂരജ് പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ കുറ്റ കൃത്യത്തിൽ ആരൊക്കെ കുടുങ്ങും എന്ന് കണ്ടറിയണം.

ബാങ്ക് ലോക്കറിൽ നിന്ന് കാണാതായ ഉത്രയുടെ സ്വർണ്ണം വീട്ടു വളപ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു. വീട്ടു വളപ്പിൽ നിന്ന് സ്വർണ്ണം കണ്ടെത്തിയത് കേസിൽ വലിയ വഴിതിരവാണ് ഉണ്ടാക്കിരിക്കുന്നത്. സ്വർണ്ണം കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്ന ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു.

ഉത്രയെ പാമ്പു കടിപ്പിച്ചു കൊലപ്പെടുത്താൻ വേണ്ടി സൂരജിന് കൂട്ടു നിന്ന സുരേഷിനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തതിരുന്നു. സുരേഷിന്റെ കൈയിൽ നിന്നാണ് ഉത്രയെ കൊലപെടുത്താൻ സൂരജ് പാമ്പിനെ വാങ്ങിയത്. 10,000 രൂപയ്ക്കാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കരി മൂർഖനെയാണ് ഉത്രയെ കൊലപെടുത്തുന്നതിനായി വാങ്ങിയത്. അഞ്ചു മാസത്തെ തയാറെടുപ്പിനു ശേഷമാണ് ഉത്രയെ കൊലപ്പെടുത്തിയായതെന്നും പൊലീസ് പറയുന്നു.


നാളുകൾ നീണ്ട ആസൂത്രണമാണ്‌ ഭാര്യയെ വകവരുത്താൻ സൂരജ് നടത്തിയത്. പരമാവധി പണം തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കാനായിരുന്നു സൂരജിന്റെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. ഇതിനായി സൂരജ് പലവഴികൾ തെരെഞ്ഞടുത്തു. അവസാനമാണ് പമ്പിലേക്ക് എത്തിയത്. മാർച്ച് 2നാണ് സൂരജിന്റെ വീട്ടിൽവച്ച് ഉത്രയ്ക്കു പാമ്പു കടിയേറ്റത്.

ഉത്രയെ പാമ്പുകടിപ്പിക്കാൻ ഫെബ്രുവരി 29 നാണ് സൂരജ് ആദ്യശ്രമം നടത്തിയത്. അന്ന് സൂരജിന്റെ വീട്ടിൽ സ്റ്റെയര്‍കെയ്സിൽ പാമ്പിനെ കണ്ട് ഉത്ര ബഹളം വച്ചതോടെ ശ്രമം പരാജയപ്പെട്ടു. സൂരജ് വന്നു പാമ്പിനെ പ്ലാസ്റ്റിക് കവറിലാക്കി കൊണ്ടുപോയി. മാർച്ച് 2നു വീണ്ടും ശ്രമമുണ്ടായി. അന്ന് ഉത്രയെ പാമ്പു കടിച്ചു. മണിക്കൂറുകൾ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും യുവതി അതിജീവിച്ചു. ഇതിന്റെ തുടർ ചികിത്സയ്ക്കായി മാതാപിതാക്കൾക്കൊപ്പം സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണു വീണ്ടും കടിയേൽക്കുന്നത്.

3 മാസത്തിനിടയിൽ 2 തവണ പാമ്പുകടിച്ചതും രണ്ടുതവണയും ഭർത്താവ് സമീപം ഉണ്ടായിരുന്നതും മരണം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ തന്നെ ഭാര്യയുടെ സ്വത്തിന് അവകാശവാദം ഉന്നയിച്ചതും സംശയം ജനിപ്പിച്ചതോടെയാണ് ഉത്രയുടെ മാതാപിതാക്കൾ റൂറൽ എസ്പി: ഹരിശങ്കറിനു പരാതി നൽകിയത്.

ENGLISH SUMMARY: anchal uthra case more things hap­pens in the case

YOU MAY ALSO LIKE THIS VIDEO