അവതാരകയുടെ വേഷത്തില്‍ എത്തി മലയാളികളുടെ മനസ്സുകളില്‍ ഇടംനേടിയ കലാകാരിയാണ് അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ അവതരണ ശൈലിയായിരുന്നു അശ്വതിയെ വേറിട്ട് നിര്‍ത്തിയത്. അവതാരകര്‍ക്കിടയില്‍ പൊതുവെ കാണുന്ന പതിവ് ബഹളങ്ങളില്‍ നിന്നും വ്യത്യസ്തമായി ചിരിച്ചും ചിന്തിപ്പിച്ചും അശ്വതി നമുക്കൊപ്പം ചേര്‍ന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ജനിച്ചു വളര്‍ന്ന അശ്വതി ഒരു എഴുത്തുകാരി കൂടിയാണ്. തോടും മലയും റബ്ബര്‍ തോട്ടങ്ങളും മണ്വഴികളുമൊക്കെയായി പച്ചപ്പിന്റെ നടുവില്‍ തനി പച്ച മനുഷ്യരുടെ ഇടയിലായിരുന്നു അശ്വതിയുടെ ജീവിതം.
പ്രവാസിയായ അച്ഛന് അവധിക്കാലങ്ങളില്‍ സമ്മാനമായി അയച്ചു കൊടുത്ത കഥകള്‍ വായിച്ചാണ് അശ്വതി എഴുത്തിലേക്ക് ചേക്കേറിയത്. എന്നാല്‍ അവതാരികയും എഴുത്തുകാരിയും എന്നതിലുപരി നല്ലൊരു യാത്ര സ്നേഹി കൂടിയാണ് അശ്വതി. കുടുംബവുമൊന്നിച്ച് അത്തരത്തില്‍ നടത്തിയ യാത്രയിലുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അശ്വതി ഇപ്പോള്‍. ഭര്‍ത്താവ് ശ്രീകാന്തും മകള്‍ക്കും ഒപ്പം തായ്ലന്ഡിലേക്ക് പോയ യാത്രയിലായിരുന്നു ആ ദുരനുഭവം ഉണ്ടായത്.
ട്രിപ്പില്‍ ശരിക്കും പെട്ടു പോയി എന്നു തന്നെ പറയേണ്ട അവസ്ഥ. തായ്ലന്ഡിലെ കാഴ്ചകള്‍ കാണാനായി ഞങ്ങള്‍ കാബില്‍ കയറി യാത്ര തുടര്‍ന്നു. ഇടയ്ക്ക് എതിരെ വന്ന ബൈക്കുകാരന് ഞങ്ങളുടെ കാബില്‍ ഇടിച്ചു. ഇടിയില്‍ കാറിന്റെ പെയിന്റൊക്കെ പോയി.ഭാഗ്യത്തിന് ആളാപായം ഒന്നും സംഭവിച്ചില്ല. കാറ് നിര്‍ത്തിയിട്ട് ഡ്രൈവറും ബൈക്കുകാരനും സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങളോട് ഡ്രൈവര്‍ പറഞ്ഞു പണം കൊടുക്കാന്‍. തായ് ഭാഷ അറിയാത്തതു കാരണം സംഭവം വിശദീകരിച്ച് ചോദിക്കുവാനും ഞങ്ങള്‍ക്ക് പറ്റുന്നില്ലായിരുന്നു.
YOU MAY ALSO LIKE THIS VIDEO
അപ്പോഴേക്കും സംഭവസ്ഥലത്ത് പോലീസ് വന്നു. ആകെ ആശ്വസമായെന്ന രീതിയില്‍ ഞങ്ങള്‍ നില്‍ക്കുമ്പോഴാണ് പോലീസിന്റെ വക മുട്ടന്‍ പണി. നിങ്ങള്‍ 20000 രൂപ കൊടുക്കാന്‍ ആവശ്യപ്പെട്ടു. പോലീസുകാരന് തന്റെ ടിപ്പുകൂടി ചേര്‍ത്താണ് ഒരു തെറ്റും ചെയ്യാത്ത ഞങ്ങളോട് ആ തുക ആവശ്യപ്പെട്ടത്. ശ്രീകാന്തിന്റെ അച്ഛന് തായ്ലന്ഡില് നേരത്തെ ജോലി ചെയ്തിരുന്നു. ഞങ്ങള്‍ വേഗം അച്ഛന്റെ സുഹൃത്തുക്കളെ വിളിച്ചു കാര്യം പറഞ്ഞു. അവര്‍ വേഗമെത്തിയാണ് കാര്യം പരിഹരിച്ചത്. ഭാഷ അറിയാത്തതുകൊണ്ടു ശരിക്കും ഞങ്ങളും ബുദ്ധിമുട്ടിയിരുന്നു. ഭാഷക്കു ഇത്രയും പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കി തന്ന യാത്രയായിരുന്നു അത്. അശ്വതി വെളിപ്പെടുത്തി.