ആന്ധ്രയിലെ പരാതികള്‍ ഇനി കടലാസില്‍ കെട്ടിക്കിടക്കില്ല

Web Desk
Posted on February 26, 2018, 9:49 pm

വിശാഖപട്ടണം: അടുത്ത മാസം മുതല്‍ ഡിജിറ്റലാകാന്‍ ആന്ധ്ര സര്‍ക്കാര്‍. ഇടപാടിന് കടലാസിന് പകരം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചുകൊണ്ടാണ് ആന്ധ്രയില്‍ ഡിജിറ്റലൈസേഷന്‍ നടപ്പിലാകുക. രാജ്യത്ത് ഈ സംവിധാനം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായിരിക്കും ആന്ധ്ര. ഇതിനായി എല്ലാവര്‍ക്കും ഒപ്റ്റിക് ഫൈബര്‍ കണക്ഷന്‍ ലഭ്യമാക്കുമെന്നും ആന്ധ്രപ്രദേശ്  മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. മാര്‍ച്ച് അവസാനത്തോടു കൂടി ഈ പദ്ധതി  നടപ്പിലാകും.

ഓണ്‍ലൈന്‍, ഫോണ്‍ എന്നീ സൗകര്യങ്ങള്‍ ആര്‍ക്കും ഏത് സമയത്തും പരാതി സമര്‍പ്പിക്കാം. പരിഹാരം ഉടന്‍ ഉണ്ടാകുമെന്നും നായിഡു പറഞ്ഞു.

2022  ആകുമ്പോഴേക്കും ആന്ധ്രയായിരിക്കും ഇന്ത്യയിലെ ഏറ്റവും നിക്ഷേപമുള്ള മൂന്നു സംസ്ഥാനങ്ങളിലൊന്ന്. 2029 ല്‍ സംസ്ഥാനത്തെ ഒന്നാമത്തേതും 2050 ല്‍ ലോകത്തെ അഞ്ചില്‍ ഒന്നും ആകും ആന്ധ്രപ്രദേശ്.  ജനങ്ങള്‍ സന്തോഷത്തോടുകൂടി ജീവിക്കുന്ന  സംസ്ഥാനമാക്കി ആന്ധ്രയെ മാറ്റുമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

pho­to cour­tesy: PTI