August 18, 2022 Thursday

Related news

August 17, 2022
August 16, 2022
August 16, 2022
August 16, 2022
August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 12, 2022
August 10, 2022

സ്ത്രീകൾക്കെതിരായ ആക്രമണം: ആന്ധ്ര മോഡൽ കേരളത്തിലും നടപ്പാക്കുമെന്ന് മന്ത്രി കെ കെ ശൈലജ

Janayugom Webdesk
December 14, 2019 11:46 am

കോഴിക്കോട്: സ്ത്രീ സുരക്ഷയ്ക്ക് ആന്ധ്രയിൽ നടപ്പാക്കിയ നിയമം ആവശ്യമെങ്കിൽ കേരളത്തിലും കൊണ്ടുവരുമെന്ന് മന്ത്രി കെ കെ ശൈലജ.ഈ നിയമത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും അവ‍ര്‍ പറഞ്ഞു.“നിലവിൽ കേരളത്തിൽ നിയമത്തിന്റെ അഭാവം ഇല്ല. പ്രാവർത്തികമാക്കുന്നതിലാണ് നീതിപീഠങ്ങൾക്ക് അടക്കം വീഴ്ച സംഭവിക്കുന്നത്. ഈ നിയമങ്ങൾ തന്നെ ഏറ്റവും നന്നായിട്ട് നടപ്പിലാക്കാൻ തയ്യാറായാൽ കുറേക്കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. ആന്ധ്ര മോഡൽ നിയമം പഠിച്ച് വരികയാണ്. ആവശ്യമെങ്കിൽ അത് കേരളത്തിലും നടപ്പിലാക്കും,” മന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കും. സാമൂഹ്യമാധ്യങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചാൽ രണ്ട് വർഷമാണ് തടവ്. പോക്സോ കേസുകളിൽ ഏഴ് വർഷം വരെ തടവ് ലഭിക്കും. നിലവിൽ ഇത് മൂന്ന് വർഷമാണ്. ഹൈദരാബാദ്, ഉന്നാവ് കേസുകളില്‍ രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമ നിര്‍മ്മാണവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

you may also like this video

സ്ത്രീകൾക്കെതിരായ അക്രമം തടയാനുളള ‘ദിശ’ നിയമത്തിന് ആന്ധ്രപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ബലാത്സംഗക്കേസുകളിൽ 21 ദിവസത്തിനുള്ളില്‍ ശിക്ഷ നടപ്പാക്കുന്നതാണ് നിയമം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ നിയമനിര്‍മാണം നടത്തുന്നത്.ബലാത്സംഗക്കേസുകളിൽ അന്വേഷണം ഒരാഴ്ചക്കുളളിലും വിചാരണ രണ്ടാഴ്ചക്കുളളിലും പൂർത്തിയാക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. വധശിക്ഷ വിധിച്ചാൽ മൂന്നാഴ്ചക്കുളളിൽ നടപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.യുവതിയെ പീഡിപ്പ് ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നതിനെ പ്രതികൂലിച്ചും അനുകൂലിച്ചും പ്രതികരണങ്ങളും പ്രതിഷേധങ്ങളും നടന്നു വരുന്ന അവസരത്തിലാണ് കേരളത്തിലും ‘ദിശ’ നിയമം കൊണ്ടുവുരുമെന്ന് മന്ത്രി പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.