July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ആപ്പിളിനെ വെല്ലാന്‍ വിന്‍ഡോസ് 11; ഈ വിഭാഗക്കാര്‍ക്ക് ഫ്രീയായി അപ്‌ഗ്രേഡ് ചെയ്യാം

Janayugom Webdesk
June 25, 2021

ആപ്പിള്‍ മാക് ഓഎസിനോടും, ഗൂഗിള്‍ ആന്‍ഡ്രോയിഡിനോടും കിടപിടിക്കുന്ന വിന്‍ഡോസ് 11 ഓഎസ് മെെക്രോസോഫ്റ്റ് ഔദ്യോഗികമായി അവതരിപ്പിച്ചു. കോവിഡിനെ തുടര്‍ന്ന് വെര്‍ച്വലായി നടന്ന ചടങ്ങിലാണ് നെക്സ്റ്റ് ജനറേഷന്‍ ഓപ്പറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്. ഏറെ കാലമായുള്ള ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് വലിപ്പം കുറച്ചും, പ്രവര്‍ത്തന വേഗത കൂട്ടിയും, ഊര്‍ജ ഉപഭോഗം പരിമിതപ്പെടുത്തിയുമാണ് പുതിയ ഓഎസ് തയ്യാറാക്കിയിരിക്കുന്നത്. വിന്‍ഡോസ് 10 പുറത്തിറക്കി 10 വര്‍ഷത്തിന് ശേഷമാണ് വിന്‍ഡോസ് 11 ഓഎസുമായി മെെക്ക്രോസോഫ്റ്റ് എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്.

സുരക്ഷാ അപ്‌ഡേറ്റുകള്‍ അതിവേഗം എത്തിക്കും. കാഴ്ചയില്‍ അടിമുടി മാറ്റങ്ങളും കാലാനുസൃതമായ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് വിന്‍ഡോസ് 11 അവതിരിപ്പിച്ചിരിക്കുന്നത്. പ്രൊഡക്റ്റിവിറ്റി, ഗെയിമിങ്, ക്രിയേറ്റിവിറ്റി ഉള്‍പ്പടെ വിവിധ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടാണ്  വികസിപ്പിച്ചെടുത്തിരിക്കുന്നത്.  വിന്‍ഡോസിന്റെ ഡെസ്‌ക്ടോപ് രൂപകല്‍പനയിലാണ് വലിയ മാറ്റങ്ങല്‍ വരുത്തി. ടാസ്‌ക്ബാര്‍, വിഡ്ജറ്റുകള്‍, വിന്‍ഡോസ് മെനു, സ്റ്റാര്‍ട്ട് അപ്പ് ടോണ്‍ തുടങ്ങിയവയില്‍ മാറ്റം വന്നിരിക്കുന്നു.

പരമ്പരാഗത കംപ്യൂട്ടറുകള്‍ക്കൊപ്പം തന്നെ പുതിയ ടച്ച് സ്‌ക്രീന്‍ കംപ്യൂട്ടറുകളെയും ലക്ഷ്യമിട്ടാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗെയിമുകള്‍ക്കും ഡിസൈനിങ് വീഡിയോ എഡിറ്റിങ് പോലുള്ള ആവശ്യങ്ങള്‍ക്കുമായി മികച്ച ഗ്രാഫിക്‌സ് പിന്തുണയും സോഫ്റ്റ് വെയര്‍ പിന്തുണയും വിന്‍ഡോസ് 11 ഓഎസ് ഉറപ്പുനല്‍കുന്നു.

വോയിസ് ടൈപ്പിങ് ആണ് മറ്റൊരു സവിശേഷത. ടൈപ്പിങ് വൈമുഖ്യമുള്ളവര്‍ക്ക് ശബ്ദത്തിലൂടെ പലതും ലാപ്‌ടോപ്പില്‍ കുറിച്ചുവയ്ക്കാന്‍ സഹായിക്കുന്ന ഒന്നായിരിക്കുമിത്. കീപാഡില്‍ ജിഫുകളും മറ്റും കസ്റ്റമൈസു ചെയ്യാം.

ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ ആപ്പ്‌സ്റ്റോര്‍ എന്നിവയ്ക്ക് സമാനമായി മൈക്രോസോഫ്റ്റ് സ്റ്റോര്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി വിന്‍ഡോസ് ആപ്പുകള്‍ നിര്‍മിക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് സാധിക്കും.  പെർഫോമൻസ്, മൾട്ടിടാസ്കിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള അപ്‌ഡേറ്റുകൾ എന്നിവയും കൂടാതെ ആമസോണിന്റെ ആപ്‌സ്റ്റോർ വഴി Android അപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസ്സ് പോലും ഇതിൽ ഉൾപ്പെടുന്നു.

വിൻഡോസ് 10 ഉപയോക്താക്കൾക്ക് ഇത് ഒരു സൗജന്യ അപ്ഗ്രേഡ് ആക്കാനും സാധിക്കും. വിൻഡോസ് 7, വിൻഡോസ് 8 ഉപയോക്താക്കൾക്ക് വിൻഡോസ് 10 എങ്ങനെ സൗ ജന്യമായിരുന്നു എന്നത് പോലെ, ഈ പുതിയ വിൻഡോസ് 11 പതിപ്പ് നിലവിലുള്ള വിൻഡോസ് 10 ഉപയോക്താക്കൾക്കും ഇത് സൗജന്യമായിരിക്കും. വിൻഡോസ് 11 അപ്ഡേറ്റ് ചെയ്യാന്‍ ഏറ്റവും കുറഞ്ഞ ഹാർഡ്‌വെയർ ആവശ്യകതകൾ നിറവേറ്റുന്ന ഒരു പിസി മാത്രം മതി. വിന്‍ഡോസ് മെഷീന് കുറഞ്ഞത് 4ജിബി റാമും, 64 ജിബി ആന്തരിക സംഭരണ ശേഷിയും, 64‑ബിറ്റ് പ്രോസസറുമുണ്ടെങ്കില്‍ വിന്‍ഡോസ് 11 ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ആദ്യ സൂചനകള്‍.

വിന്‍ഡോസ് 11 എന്നെത്തുമെന്ന കാര്യത്തില്‍ വ്യക്തവന്നിട്ടില്ല. എന്നാല്‍ ഓഗസ്റ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish summary:Android 11 offi­cial­ly launched by Microsoft

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.