സുരാജ് വെഞ്ഞാറമൂടും സൗബിന് ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സയൻസ് ഫിക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. സിനിമ സുരാജിന്റെ കരിയറിലെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രത്തിനാണ് സാക്ഷ്യം വഹിച്ചത്.
ചിത്രത്തിൽ എല്ലാവരെയും രസിപ്പിച്ചത് റോബോർട്ട് ആൻഡ്രോയ്ഡ് കുഞ്ഞപ്പനാണ്. സുരാജ് വെഞ്ഞാറമൂടിന്റെ കൈ പിടിച്ച് നടന്ന കുഞ്ഞപ്പനാണ് പ്രേക്ഷകരുടെ മനംകവര്‍ന്നത്. ചിത്രം കണ്ടിറങ്ങിയതിന് പിന്നാല ഇത് യഥാര്‍ത്ഥ റോബോര്‍ട്ട് തന്നെയാണോ എന്നാണ് പലരും ചോദിച്ചിരുന്നത്. ഇപ്പോഴിതാ യഥാർത്ഥ ആൻഡ്രോയിഡ് കുഞ്ഞപ്പനെ വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
https://www.facebook.com/soubinshahirofficial/posts/2853526378032123
ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ കോമഡി താരം സൂരജ് തേലക്കാടാണ് കുഞ്ഞപ്പനായി ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ സ്വന്തം മുഖം കാണിക്കാതെ ഒരു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ ആദ്യം സങ്കടം തോന്നിയിരുന്നു എന്നാണ് സൂരജ് ഇതിനെകുറിച്ച് പറഞ്ഞത്. അഞ്ച് കിലോഗ്രാം തൂക്കമാണ് റോബോർട്ട് സ്യൂട്ടിന് ഉണ്ടായിരുന്നതെന്നും ഷൂട്ടിങ് കഴിയുമ്പോഴേക്കും വിയർത്ത് കുളിച്ചിരുന്നെന്നും സൂരജ് പറഞ്ഞു. അതേസമയം പ്രേക്ഷകർ ഇരുകൈയും നീട്ടി കുഞ്ഞപ്പനെ സ്വീകരിച്ചതിൽ ഏറെ സന്തോഷവാനാണെന്നും സൂരജ് പറഞ്ഞു.
അതേസമയം റോബോട്ടിന് വേണ്ടി സൂരജ് എടുത്ത പ്രയത്നത്തെ പുകഴ്ത്തി നടന് ഗിന്നസ് പക്രുവും രംഗത്തെത്തി. സിനിമയുടെ ആസ്വാദനത്തിന് തടസമാകേണ്ട എന്നു കരുതിയാണ് ഇതുവരെ ഈ വിവരം പുറത്തുവിടാതിരുന്നതെന്ന് സംവിധായകന് വ്യക്തമാക്കി. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.