October 6, 2022 Thursday

കേടുപാടുകള്‍ വന്ന സോളാര്‍ പാനല്‍ മാറ്റി പുതിയ സ്ഥാപിക്കുവാനുള്ള നടപടികളുമായി അനേര്‍ട്ട്

Janayugom Webdesk
നെടുങ്കണ്ടം
September 25, 2020 7:10 pm

അനര്‍ട്ടിന്റെ രാമക്കല്‍മെട്ട് ആമപ്പാറയിലെ ശക്തമായ കാറ്റില്‍ നശിച്ച സൗരോര്‍ജ നിലയത്തിലെ സോളാര്‍ പാനലുകളുടെ കണക്കെടുപ്പ് പൂര്‍ത്തികരിച്ച്് ഇന്‍ഷ്വറന്‍സ് കമ്പനി. കഴിഞ്ഞ വര്‍ഷം ഉണ്ടായ കനത്ത കാറ്റിലും മഴയിലും നിരവധി സോളാര്‍ പാനലുകള്‍ക്ക് നാശം സംഭവിക്കും ചിലത് പറന്ന് പോവുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ നാശമുണ്ടായതിന്റെ നഷ്ടത്തിന്റെ തുക കണക്കാക്കുന്നതിന് വേണ്ടിയാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ പ്രതിനിധികളും അനര്‍ട്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് രാമക്കല്‍മേട്ടില്‍ എത്തി കണക്കെടുത്തത്.സൗരോര്‍ജ നിലത്തിലെ സോളാര്‍ പാനലുകള്‍ അനര്‍ട്ട് ഇന്‍ഷ്വര്‍ ചെയ്തിരുന്നു.

ഒന്‍പത് സോളാര്‍ പാനലുകള്‍ക്ക് നാശനഷ്ടമുണ്ടായതിലൂടെ 1.5 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നതെന്ന് അനര്‍ട്ട് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഇന്‍ഷുറന്‍സ് തുക കമ്പനി കെല്‍ട്രോണിന് കൈമാറുന്ന മുറക്ക് പുതിയ സോളാര്‍ പാനലുകള്‍ എത്തിച്ച് സ്ഥാപിക്കും. സോളാര്‍പാനലുകള്‍ക്ക് കാറ്റുപിടിച്ച് നശിക്കാതിരിക്കുവാന്‍ ഇതിനോട് ചേര്‍ന്ന് സംരക്ഷണ മറകള്‍ പുതിയതായി നിര്‍മ്മിക്കും. കേടുപാടുകള്‍ പരിഹരിച്ച് നവംബറോടെ സൗരോര്‍ജ നിലത്തിന്റെ ട്രയല്‍ റണ്‍ നടത്താനാകുമെന്ന് അനര്‍ട്ട് ജില്ലാ ഓഫീസര്‍ പറഞ്ഞു.
രാമക്കല്‍മേട് ആമപ്പാറ മലനിരകളില്‍ നിന്ന് സോളാര്‍ പാനലുകള്‍ ഉപയോഗിച്ചും കാറ്റാടി സ്ഥാപിച്ചും മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായിരുന്നു പദ്ധതി.

ആദ്യ ഘട്ടത്തില്‍ സോളാറില്‍ നിന്ന് ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം വച്ചിരുന്നത്. പിന്നീടുള്ള ഓരോ വര്‍ഷവും ഒരു മെഗാവാട്ട് എന്ന കണക്കില്‍ ഉല്‍പാദനം ഉയര്‍ത്തി മൂന്ന് മെഗാവാട്ടായി ഉയര്‍ത്തും. അനര്‍ട്ടിന്റെ ഉടമസ്ഥതയില്‍ 147 ഹെക്ടര്‍ ഭൂമിയാണ് ഇവിടെ ഉള്ളത്. 55 കോടിയോളം മുടക്കിയാണ് സോളാര്‍ കാറ്റാടി പദ്ധതി ഇവിടെ സ്ഥാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ കാറ്റിലും മഴയിലും സോളാര്‍ പാനല്‍ നശിച്ചിരുന്നു. ശക്തമായ കാറ്റ് വീശുന്ന മേഖലയില്‍ ശാസ്ത്രീയമായ നിര്‍മ്മാണമല്ല അനര്‍ട്ട നടത്തിയിരിക്കുന്നതെന്ന് അന്ന് നാട്ടുകാര്‍ ആരോപണമായി എത്തിയിരുന്നു. തുടര്‍ന്നാണ് നാശമായ സോളാര്‍പാനലുകള്‍ മാറ്റിസ്ഥാപിച്ച് ഈ വര്‍ഷം അവസാനം പദ്ധതി കമ്മിഷന്‍ ചെയ്യുവാന്‍ അനേര്‍ട്ട് തീരുമാനിച്ചത്.

Eng­lish sum­ma­ry; Anert with steps to replace the dam­aged solar pan­el with a new one

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.