Janayugom Online
child crying

കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല: അങ്കണവാടി ജീവനക്കാരി വായില്‍ മുളകുപൊടി തേച്ചു

Web Desk
Posted on July 15, 2018, 8:57 pm

കൃഷ്ണ: കുട്ടി കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് അങ്കണവാടി ജീവനക്കാരി വായില്‍ മുളകുപൊടി തേച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ബുഷംഗ ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. എല്ലാ ദിവസവും മകനെ അങ്കണവാടിയില്‍ ഏല്‍പിച്ചാണ് അമ്മ ജോലിക്ക് പോകുന്നത്. അങ്കണവാടിയില്‍ പോകാന്‍ ഇഷ്ടമില്ലാത്ത കുട്ടിയെ നിര്‍ബന്ധിച്ചാണ് ഇവിടേക്ക് കൊണ്ടുവരുന്നത്. അമ്മ പോയതിന് പിന്നാലെ കുട്ടി കരയാന്‍ തുടങ്ങി.
കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ ജീവനക്കാരിയായ കുമാരി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കുപിതയായ ഇവര്‍ കുട്ടിയുടെ വായില്‍ മുളക് പൊടി തേക്കുകയായിരുന്നു. പ്രദേശവാസികളും കുട്ടിയുടെ രക്ഷിതാക്കളും സംഭവത്തിനെതിരെ പരാതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു.