ആഞ്ജലീന ജോളിയെപ്പോലെയാകാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് പറ്റിയത്..

Web Desk
Posted on November 30, 2017, 8:20 pm

തെഹ്‌റാന്‍: പ്രമുഖ ഹോളിവുഡ് നടിയായ ആഞ്ജലീന ജോളിയോടുള്ള ആരാധനമൂത്ത് പെണ്‍കുട്ടി ചെയ്തത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആഞ്ജലീന ജോളിയുടെ മുഖച്ഛായ വരാനായി 19 കാരിയായ പെണ്‍കുട്ടി നടത്തിയത് 50 പ്ലാസ്റ്റിക് സര്‍ജറികളാണ്. സഹര്‍ തബാര്‍ എന്ന പെണ്‍കുട്ടിയുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ നിരവധി ട്രോളുകള്‍ ഉണ്ടാകുന്നതിനും കാരണമായി. മുഖത്തെ താടിയെല്ല്, മൂക്ക്, ചുണ്ട് എന്നീ ഭാഗങ്ങള്‍ മാറ്റിവെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ശരീരഭാരം കുറച്ച് 40 കിലോ ആയി കുറയ്ക്കുകയും ചെയ്തു.


ആഞ്ജലീന് ജോളിയുടെ കട്ട ഫാനാണ് താനെന്ന് സ്വയം വിശേഷിപ്പിക്കുന്ന സഹര്‍ ആഞ്ജലീന ജോളിയെപ്പോലെയാകുന്നതിന് ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞിരുന്നു.
മുഖത്തിന്റെ ആകൃതി മാറ്റിയതിന്റെ ചിത്രം സഹര്‍ പങ്കുവെച്ചത് ഇന്‍സ്റ്റാഗ്രാമിലാണ്.