കോവിഡ് കാലത്ത് അനധികൃതമായി വിൽക്കുന്ന മദ്യം വാങ്ങിയെത്തിയ യുവാവിന് സംഭവിച്ച ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ ഹ്രസ്വചിത്രമായി അവതരിപ്പിച്ചപ്പോൾ മികച്ച ഒരു സന്ദേശമായി അത് മാറി. ടെക്നോപാർക്ക് ജീവനക്കാരനായ സൂര്യജിത്ത് കട്ടപ്പന സംവിധാനം ചെയ്ത് അഭിനയിച്ച ദി ആംഗ്രി വൈറസ് എന്ന ഹ്രസ്വചിത്രമാണ് ശ്രദ്ധ നേടുന്നത്. സൂര്യജിത്ത് തന്നെയാണ് കഥയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. സൂര്യജിത്തിനൊപ്പം ജോസ് ആന്റണിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ശബ്ദം നൽകിയിരിക്കുന്നത് നിത്യ പ്രേം. ഹ്രസ്വചിത്രം കാണാം:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.