December 5, 2022 Monday

Related news

July 10, 2022
July 13, 2021
June 10, 2021
June 8, 2021
June 7, 2021
June 6, 2021
June 3, 2021
June 3, 2021
June 2, 2021
February 22, 2021

ചോക്സിയുടെ തട്ടിക്കൊണ്ടുപോകല്‍: ആന്റിഗ്വ അന്വേഷണം തുടങ്ങി

Janayugom Webdesk
സാന്റോ ഡൊമിംഗോ
June 7, 2021 9:25 pm

സാമ്പത്തിക കുറ്റവാളി മെഹുല്‍ ചോക്സിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആന്റിഗ്വ പൊലീസ് അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് ചോക്സി ഔദ്യോഗികമായി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. 

താനുമായി സൗഹൃദമുണ്ടായിരുന്ന ബാര്‍ബറ ജാബരിക എന്ന യുവതിയുടെ പേര് ചോക്സി പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. മെയ് 23 ന് തന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചതായും വൈന്‍ കുടിക്കാന്‍ നിര്‍ബന്ധം ചെലുത്തിയതായും ചോക്സി പറയുന്നു. 

പത്തംഗ സംഘമാണ് തന്നെ ഡൊമിനിക്കയിലേക്ക് കടത്തിക്കൊണ്ടുപോയത്. ഈ സംഘത്തില്‍ ഇന്ത്യാക്കാരും കരീബിയന്‍-ഇന്ത്യന്‍ വംശജരുമുണ്ടായിരുന്നു. യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. തന്നെ മര്‍ദ്ദിച്ചപ്പോള്‍ ബാര്‍ബറ ഇവരെ തടയാന്‍ ശ്രമിച്ചില്ലെന്നും ചോക്സി സംഭവത്തെക്കുറിച്ച് വിവരിക്കുന്നു. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി തട്ടിയെടുത്ത് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മെഹുല്‍ ചോക്‌സി 2018ല്‍ ആന്റിഗ്വയില്‍ നിന്ന് പൗരത്വം സ്വന്തമാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് കാണാതാവുകയും പിന്നീട് അയല്‍രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റിലാവുകയുമായിരുന്നു. എന്നാല്‍ ചോക്‌സിയെ ആന്റിഗ്വയിലെ ഒരു ഹാര്‍ബറില്‍ നിന്നും തട്ടികൊണ്ടുപോകുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചത്. 

അതേസമയം തട്ടിക്കൊണ്ടുപോകല്‍ നാടകമായിരുന്നുവെന്ന സംശയവും പൊലീസ് അന്വേഷിക്കും. ആന്റിഗ്വന്‍ സര്‍ക്കാര്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറാന്‍ പോകുന്നുവെന്നറിഞ്ഞ ചോക്‌സി ആസൂത്രണം ചെയ്ത നാടകമായിരുന്നു തട്ടിക്കൊണ്ടുപോകല്‍ എന്ന ആരോപണം ഉയര്‍ന്നിരുന്നു. അനധികൃതമായി അതിക്രമിച്ച് കടന്ന കേസില്‍ ഡൊമിനിക്കന്‍ കോടതി ചോക്സിക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇന്ന് വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. ഇയാളെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ആവശ്യത്തിന്മേല്‍ ഡൊമിനിക്കന്‍ സുപ്രീം കോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്.

Eng­lish Sum­ma­ry : aniguo start­ed inves­ti­ga­tion on mehul choksy kidnapping

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.