ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി മണ്ഢലത്തിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന അനില്‍ അക്കര. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്പില് തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ തനിക്കെതിരെ വിധി എഴുതി. ഉയര്‍ത്തികൊണ്ടു വന്ന ആരോപണങ്ങളില്‍ നിന്നും പിറകോട്ടില്ല. സംഘടനാ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും അനില്‍ അക്കര അഭിപ്രായപ്പെട്ടു.
അഭിമാന പോരാട്ടം നടന്ന വടക്കാഞ്ചേരിയില്‍ ദയനീയ പരാജയമാണ് യുഡിഎഫിന് ഏറ്റുവാങ്ങേണ്ടി വന്നത്. എല്‍ഡിഎഫിന്റെ സേവ്യര്‍ ചിറ്റിലപ്പള്ളി ഇവിടെ നിന്ന് വിജയിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വെറും 43 വോട്ടിനാണ് അനിൽ അക്കര നിയമസഭയിലെത്തിയത്. സിപിഐഎമ്മിന്റെ മേരി തോമസ് പിടിച്ചത് 65,492 വോട്ട്. അനിൽ നേടിയത് 65,535വോട്ട്. ബിജെപിയുടെ ടി എസ് ഉല്ലാസ് ബാബു 26,652വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. ഇത്തവണ ബിജെപി വോട്ട് അനിൽ അക്കരക്ക് മറിച്ചിട്ടും വിജയം എൽഡിഎഫിനായി. എൽഡിഎഫിന് 81,026 വോട്ട് കിട്ടിയപ്പോൾ അനിലിന് ബിജെപി വോട്ട് ഉൾപ്പെടെ 65,858 വോട്ടാണ് കി്ട്ടിയത്. ബിജെപി വോട്ട് 21,747 ആയി കുറഞ്ഞു.
English summary: Election Result 2021
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.