യെസ് ബാങ്കിലെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അധികൃതർ ചോദ്യം ചെയ്തു. ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി അധികൃതർ അനിൽ അംബാനിക്ക് കത്തയച്ചിരുന്നു.
12,800 കോടി രൂപയാണ് യെസ് ബാങ്ക് അനിൽ അംബാനിക്ക് വായ്പ നൽകിയത്. ഇതിന്റെ ഒരു ഭാഗം തുക യെസ് ബാങ്കിന്റെ സ്ഥാപകരിൽ ഒരാളായ റാണാ കപൂറിന് നൽകിയതായും ഇഡി അധികൃതർ കണ്ടെത്തി. എന്നാൽ യെസ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയ റാണാ കപൂറുമായി റിലയൻസ് ഗ്രൂപ്പിന് ബന്ധമില്ലെന്ന നിലപാടാണ് അനിൽ അംബാനി കഴിഞ്ഞ ആഴ്ച സ്വീകരിച്ചത്.
യെസ് ബാങ്കിൽ നിന്നും ചട്ടങ്ങൾ അനുസരിച്ചുള്ള ഈടുകൾ നൽകിയാണ് വായ്പകൾ എടുത്തത്. എന്നാൽ അനിൽ അംബാനിക്ക് ലഭിച്ച വായ്പയുടെ ഒരു വിഹിതം റാണാ കപൂറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിക്ഷേപിച്ചതായി സിബിഐയും കണ്ടെത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ റിലയൻസ് ഗ്രൂപ്പ് ഇപ്പോൾ തയ്യാറാകുന്നില്ല.
English Summary; anil ambani questioned by enforcement directorate
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.