28 March 2024, Thursday

Related news

December 17, 2022
October 4, 2022
April 7, 2022
April 6, 2022
November 6, 2021
November 2, 2021
September 21, 2021
September 17, 2021
September 6, 2021
September 2, 2021

പ്രാഥമിക റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാരോപണം: അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡൽഹി
September 2, 2021 2:07 pm

മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ അഴിമതി ആരോപണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ചോർത്തിയെന്നാരോപിച്ചാണ് സബ് ഇൻസ്പെക്ടർ അഭിഷേക് തിവാരിയെ സിബിഐ അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ദേശ്മുഖിന്റെ അഭിഭാഷകൻ ആനന്ദ് ദാഗയെയും സിബിഐ അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ദേശ്മുഖിന്റെ അനന്തരവൻ ഗൗരവ് ചതുർവേദിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോർട്ട് ചോർന്നതിനെത്തുടർന്ന് സിബിഐ പുതിയ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഘത്തിലുണ്ടായിരുന്ന ജൂനിയർ റാങ്ക് സിബിഐ ഓഫീസർ വഴി അന്വേഷണം അട്ടിമറിക്കാൻ ദാഗ ശ്രമിച്ചതായി സംശയിക്കുന്നതായും സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട തെരച്ചിലുകള്‍ ഡല്‍ഹിയിലും അലഹബാദിലുമായി നടത്തിയതായും സിബിഐ വക്താവ് അറിയിച്ചു.
ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ദേശ്മുഖിനെതിരെ മുൻ മുംബൈ പൊലീസ് കമ്മിഷണർ പരം ബിർ സിംഗ് ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനില്‍ ദേശ്മുഖിന് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള പ്രാഥമിക റിപ്പോര്‍ട്ടായിരുന്നു ഇത്.

ഈ റിപ്പോര്‍ട്ടാണ് ശനിയാഴ്ച പുറത്തായത്. പ്രാഥമികാന്വേഷണത്തില്‍ ദേശ്മുഖിന്റെ സംഘം സ്വാധീനിക്കാന്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ വ്യക്തമായതായും സിബിഐ അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ദേശ്മുഖിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

Eng­lish sum­ma­ry; Anil Desh­mukh arrest­ed in cor­rup­tion case

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.