25 April 2024, Thursday

Related news

April 7, 2024
February 20, 2024
February 6, 2024
October 30, 2023
August 28, 2023
August 25, 2023
July 19, 2023
July 13, 2023
July 8, 2023
July 6, 2023

അനില്‍ ദേശ്മുഖ് നികുതി വെട്ടിപ്പ് നടത്തുന്നതിനായി 17 കോടി രൂപയുടെ വരുമാനം മറച്ചുവെച്ചു

Janayugom Webdesk
മുംബൈ
September 21, 2021 1:08 pm

മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് നികുതി വെട്ടിക്കുന്നതിനായി ഏകദേശം 17 കോടി രൂപയുടെ വരുമാനം മറച്ചുവച്ചതായി ആദായ നികുതി വകുപ്പ്. സെപ്റ്റംബർ 17ന് നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദേശ്മുഖിന്റെ വസ്തുവകകൾ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു.
മുംബൈ, നാഗ്പൂർ, ഡൽഹി, കൊൽക്കത്ത എന്നിങ്ങനെ ദേശ്മുഖുമായി ബന്ധമുള്ള 30 സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയതായി ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. ദേശ്മുഖുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും നികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ദേശ്മുഖുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളും അനില്‍ദേശ്മുഖിന് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചതായും ഇഡി പറഞ്ഞു. വരുമാനം മറച്ചുവയ്ക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ പണം ശമ്പളമായി നല്‍കിയതായുള്ള തെളിവുകള്‍ സൃഷ്ടിച്ചതായും പിന്നാലെ ഇവരുടെ പക്കല്‍ നിന്ന് പകുതിയോളം ശമ്പളം അധികൃതര്‍ തിരിച്ചുപിടിച്ച് ദേശ്മുഖിന് കണ്ടെത്തിയതായും ഇഡി കണ്ടെത്തി. 12 കോടിയോളം രൂപ ഈ ഇനത്തില്‍ കണ്ടെത്തിയതായും അധികൃതര്‍ വെളിപ്പെടുത്തി.

സിബിഐ സമർപ്പിച്ച എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദേശ്മുഖിന്റെ പങ്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. മുംബൈയിലെ ബാറുകളുടെയും റെസ്റ്റോറന്റുകളുടെയും ഉടമകളിൽ നിന്ന് പണം തട്ടിയെടുക്കാൻ ദേശ്മുഖ് പൊലീസ് ഉദ്യോഗസ്ഥരെ നിർബന്ധിച്ചുവെന്ന ആരോപണത്തിൽ ബോംബെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സിബിഐ അന്വേഷണം നടത്തിവരുകയാണ്.

 

Eng­lish Sum­ma­ry: Anil Desh­mukh hid Rs 17 crore in tax evasion

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.