Web Desk

തിരുവനന്തപുരം

January 04, 2021, 5:18 pm

അനില്‍ പനച്ചൂരാന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

Janayugom Online

അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. മരണ കാരണം ഹൃദയസ്തംഭനം മൂലമെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

മറ്റു തരത്തിലുളള അസ്വഭാവികതകളൊന്നും പ്രാഥമിക ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിട്ടില്ല. തിരുവനന്തപുപം മെഡിക്കല്‍ കോളേജില്‍ നിന്നും മൃതദേഹം സ്വദേശമായ കായംകുളത്തേക്ക് കൊണ്ടു പോയി. വീട്ടിലെത്ചിക്കുന്ന മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

ENGLISH SUMMARY: ANIL PANACHOORAN POSTMORTOM COMPLETED

YOU MAY ALSO LIKE THIS VIDEO