ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിൽ ദുഃഖമില്ല; കുംബ്ലെ

Web Desk

ന്യൂഡൽഹി

Posted on July 24, 2020, 8:56 pm

ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ആസ്വദിച്ചിരുന്നുവെന്നും സ്ഥാനം ഒഴിഞ്ഞതില്‍ ദുഃഖമില്ലെന്ന് മുന്‍ നായകന്‍ അനില്‍ കുംബ്ലെ. സിംബാബ്‌വെ താരം പോമി ബാംഗ്‌വയുമൊത്തുളള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു കുംബ്ലെ. ഒരു വര്‍ഷക്കാലത്തോളം ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടര്‍ന്ന കുംബ്ലെ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് രാജിവച്ചത്. ഇന്ത്യ പാകിസ്ഥാനെതിരായ ഫൈനല്‍ തോറ്റ 2017 ചാമ്പ്യന്‍സ് ട്രോഫിക്ക് പിന്നാലെയായിരുന്നു കുംബ്ലെയുടെ പടിയിറക്കം.

‘ആ ഒരുവര്‍ഷക്കാലത്ത് നമ്മുടെ പ്രകടനം മികച്ചതായിരുന്നു.അതില്‍ ചില സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ പരിശീലകസ്ഥാനത്തുനിന്ന് ഒഴിഞ്ഞതില്‍ ഖേദമില്ല. എങ്കിലും കുറച്ചുകൂടി നല്ല രീതിയില്‍ സ്ഥാനമൊഴിയാമായിരുന്നു എന്നു തോന്നുന്നു. മികച്ച താരങ്ങള്‍ക്കൊപ്പം ചെലവഴിച്ചതും വീണ്ടും ഇന്ത്യന്‍ ഡ്രസ്സിങ് റൂമിന്റെ ഭാഗമാകാന്‍ സാധിച്ചതും മികച്ച അനുഭവമായിരുന്നു. ’ — കുംബ്ലെ പറഞ്ഞു.

Eng­lish sum­ma­ry: Anim kum­ble on his coach­ing careeer

You may also like this video: