ഈദിന് മൃഗബലി വിലക്കി പൊലീസ്

Web Desk
Posted on July 27, 2020, 5:05 pm

അഹമ്മദാബാദ് : ഈദിന് പൊതുഇടങ്ങളില്‍ മൃഗങ്ങളെ ബലി നല്‍കാനാവില്ലെന്ന് ഗുജറാത്ത് പൊലീസ്. അഹമ്മദാബാദിലെയും സൂററ്റിലെയും പൊലീസ് കമ്മിഷണര്‍മാരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുഇടങ്ങളിലോ പൊതുജനമധ്യത്തിലോ ബലിദാനചടങ്ങുകള്‍ വിലക്കുന്നതായും ഉത്തപവില്‍ വ്യക്തമാക്കുന്നു. ക്രമസമാധാനം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് ഇത് വിലക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് വൈറസ് വ്യാപകമായ സാഹചര്യത്തില്‍ ഇത്തരം ചടങ്ങുകള്‍ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു. ചടങ്ങുകള്‍ക്കുശേഷം മൃഗങ്ങളെ പൊതുനിരത്തുകളില്‍ വലിച്ചെറിയുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഈദ് ആഘോഷങ്ങളിലും മാസ്കുകള്‍ ധരിക്കണമെന്നും ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പും പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

You may like this video also