അനിസ് അഹമ്മദിന് നഷ്ടമായത് പിതാവിന്റെ ഓർമ്മകൾ പകർന്ന തണൽ

എ.എ.സഹദ്

ആലുവ

Posted on September 20, 2020, 8:53 pm

എടത്തലയിൽ ഇന്ന് രാവിലെ വീശിയ ചുഴലിക്കാറ്റിൽ ദാറുസ്സലാം വീട്ടിൽ അനിസ് അഹമ്മദിന്റെ ജാതിത്തോട്ടം പൂർണ്ണമായി നശിച്ചു. തന്റെ പിതാവ് ഒ.എം അബ്ദുൽ ഖാദർ 50 വർഷങ്ങൾക്ക് മുൻപ് നട്ട 50 ജാതിമരങ്ങളുടെ തോട്ടമാണ് നശിച്ചത്. പിതാവിന്റെ ഓർമ്മകളായി സംരക്ഷിച്ചു പോന്ന ജാതിത്തോട്ടം തന്റെ ഓഫീസിലിരിക്കുമ്പോൾ അനീസ് അഹമ്മദിനെ തണലായിരുന്നു.

പിതാവിന്റെ ഓർമ്മയ്ക്കായി സംരക്ഷിച്ചു പോന്ന ജാതിക്കാതോട്ടം 18 വർഷമായി പരിപാലിച്ചു വരികയായിരുന്നു തെങ്കാശി സ്വദേശി മാരിയപ്പനും ഭാര്യ മുത്തുലക്ഷ്മിയും. ഒരേക്കർ സ്ഥലത്തുണ്ടായിരുന്ന ജാതിക്കാതോട്ടം ചുഴലിക്കാറ്റിൽ പൂർണമായി നശിച്ചത് ഇവരെയും മാനസികമായി തളർത്തി. ഇതേ പറമ്പിൽ മണ്ണുത്തിയിലെ വിദഗ്ധരുടെ നിർദേശങ്ങൾ ആരാഞ്ഞ് ഇനിയും മരത്തൈകൾ വെച്ചുപിടിപ്പിക്കാനുള്ള അനിസ് അഹമ്മദിന്റെ തീരുമാനം മാരിയപ്പനും ഭാര്യ മുത്തുലക്ഷ്മിക്കും ആശ്വാസവും സന്തോഷവും പകരുന്നുണ്ട്.

ENGLISH SUMMARY:Anis Ahmed in his father’s mem­o­ries
You may also like this video