ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി

Web Desk
Posted on August 05, 2019, 9:42 am

കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. എറണാകുളത്തെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം നാളെ രാവിലെ 11 ന് കോന്തുരുത്തി സെന്റ്.ജോണ്‍ നെപുംസ്യാന്‍ പള്ളിയില്‍ സംസ്‌കരിക്കും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കാന്‍സര്‍ ബാധിതയാണെന്ന് അറിയുന്നത്. അതിനു ശേഷം വിദഗ്ധ ചികിത്സകള്‍ക്ക് വിധേയയായി.
പരേതയായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്‌റൈനില്‍ ഡോക്ടര്‍ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ്. വിദേശത്തെയും ഇന്ത്യയിലെയും പഠനത്തിന് ശേഷം കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു അനിത.