Web Desk

June 18, 2020, 11:52 am

എനിക്ക്‌ നാണം അൽപ്പം കുറവാ, ഫോട്ടോക്ക്‌ താഴെ സദാചാരം പറയാൻ വന്നവർക്ക്‌ ചുട്ട മറുപടിയുമായി അഞ്ജലി അമീർ

Janayugom Online

അറിയപ്പെടുന്ന ട്രാൻസ്ജൻഡർ നടിയും മോഡലുമാണ്‌ അഞ്ജലി അമീർ. മമ്മൂട്ടിയ്ക്കൊപ്പം പേരൻപ്‌ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ്‌ അഞ്ജലി സിനിമാ താരം എന്ന നിലയിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്‌. മോഡലിംഗിലും സജീവമായ താരം ബിഗ്‌ ബോസ്‌ സീസൺ 1 ലെ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായ അഞ്ജലി സ്ഥിരമായി ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്‌. അങ്ങനെ ചെയ്യുന്ന ചിത്രങ്ങൾ മിക്കതും വൈറലാവുകയും ചെയ്യും.

എന്നാൽ ഈ ചിത്രങ്ങൾക്ക്‌ താഴെ സദാചാര വാദികളുടെ സൈബർ ആക്രമണവും ഉണ്ടാകാറുണ്ട്‌. കൂടുതലായും വസ്ത്രത്തിന്റെ പേരിലാണ്‌ അഞ്ജലി വിമർശനങ്ങൾ ഏറ്റു വാങ്ങുന്നത്‌. ഇപ്പോൾ താരം ഈറനണിഞ്ഞ്‌ പുഴയിൽ നീരാടുന്ന ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾക്ക്‌ നേരെയാണ്‌ സദാചാര ആക്രമണം നേരിട്ടത്‌. എന്നാൽ സദാചാര വാദികൾക്ക്‌ ചുട്ട മറുപടി നൽകിയിരിക്കുകയാണ്‌ അഞ്ജലി. ആദ്യത്തെ പിക് നു നാണമില്ലേ എന്നു ചോദിച്ചവർക്ക്‌ 🥰എന്തോ എനിക്ക് നാണം അല്പം കുറവാ.… #my body my rights എന്നാണ്‌ പുതിയ ചിത്രത്തോടൊപ്പം അഞ്ജലി കുറിച്ചത്‌.