ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനി അഞ്ജുവിന്റെ മുങ്ങി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം കണ്ടെത്തി. ശരീരത്തില്‍ മറ്റ് മുറിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അഞ്ജു കോളേജിൽ വച്ച് നടന്ന അവസാന വർഷ ബി.കോം പരീക്ഷയിൽ ഹാൾ ടിക്കറ്റിനു പുറകിൽ കോപ്പി എഴുതിക്കൊണ്ട് വരികയും തുടര്‍ന്ന് പിടിക്കപ്പെടുകയും ചെയ്തിരുന്നു. അഞ്ജു കോപ്പിയടിച്ചുവെന്ന് ആരോപിച്ച് ഇൻവിജിലേറ്റർ ഹാൾ ടിക്കറ്റും ഉത്തരക്കടലാസ്സും പിടിച്ചെടുത്തത് സിസിടിവി ക്യാമറയിൽ നിന്നും മനസ്സിലാക്കാൻ കഴിയും. അദ്ധ്യാപകരും പ്രിൻസിപ്പാളും ചേർന്ന് വിദ്യാർത്ഥിനിയെ പരീക്ഷാഹാളിൽ എഴുന്നേൽപ്പിച്ച് നിർത്തുകയും ബാക്കിയുള്ള പരീക്ഷകൾ എഴുതിക്കില്ലന്ന് ഭീഷണിപ്പെടുത്തിയതിൻ്റെയും മനോവിഷമത്തിലാണ് വിദ്യർത്ഥിനി ആത്മഹത്യ ചെയ്ത സാഹചര്യം ഉണ്ടായത്.
Updating…