Web Desk

June 11, 2020, 2:15 pm

അഞ്ജു ഷാജിയുടെ മരണം: കോളജിന് വീഴ്ച പറ്റിയെന്ന് വിസി

Janayugom Online

കോട്ടയം: അഞ്ജു ഷാജിയുടെ മരണത്തില്‍ ഹോളിക്രോസ് കോളജിന്  വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍ സാബു തോമസ്. കുട്ടി അരമണിക്കൂറിലധികം ക്ലാസില്‍ ഇരിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല ചട്ടങ്ങള്‍ കോളജ് ലംഘിച്ചു. സിസിടിവി  ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്  തെറ്റെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് സര്‍വകലാശാലയുടെ അനുമതി തേടേണ്ടതുണ്ട്. പ്രിന്‍സിപ്പാളിനെ പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റിയതായും വിസി അറിയിച്ചു. അന്വേഷണത്തെക്കുറിച്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയെ മനഃപൂര്‍വം ആയി ഉപയോഗിക്കാന്‍ കോളജ് അധികൃതര്‍ ശ്രമിച്ചിട്ടില്ലെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. ഒപ്പം ഇരുന്ന് പരീക്ഷ എഴുതിയ കുട്ടികളുടെ മൊഴി കൂടി കിട്ടിയാലേ കൂടുതല്‍ വ്യക്തത വരൂ. പരീക്ഷ കഴിഞ്ഞ ശേഷം സര്‍വകലാശാലയില്‍ ഹാജരാകാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കും.

സര്‍വകലാശാല നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

eng­lish sum­ma­ry: anju sha­ji death: fault with college

you may also like this video: