Web Desk

കോട്ടയം

June 11, 2020, 9:07 am

അഞ്ജുവിന്റെ മരണം: പരീക്ഷാഹാളിലുണ്ടായിരുന്നകുട്ടികളുടെ മൊഴി എടുക്കും

Janayugom Online

കഴിഞ്ഞ ദിവസം മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി അഞ്ജുവിന്റെ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി അഞ്ജുവിനൊപ്പം പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ മൊഴി എടുക്കും. ബിവിഎം കോളജ് അധികൃതര്‍ കുട്ടി കോപ്പിയടിച്ചെന്നാരോപിച്ച് മാനസികമായി തളര്‍ത്തിയെന്ന് കഴിഞ്ഞ ദിവസം കോളജ് സന്ദര്‍ശിച്ച സര്‍വലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു.

കോപ്പിയടി ശ്രദ്ധയില്‍ പെട്ടാല്‍ പിന്നീട് കുട്ടിയെ ക്ലാസില്‍ ഇരുത്തരുതെന്നാണ് ചട്ടം. എന്നാല്‍ പിന്നീട് ഒരു മണിക്കൂറോളം കുട്ടിയെ ക്ലാസില്‍ ഇരുത്തി മാനസികമായി പീഡിപ്പിച്ചതായും സമിതി കണ്ടെത്തി. ഇന്ന് സമിതിയുടെ റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് കൈമാറും.

eng­lish sum­ma­ry: anju sha­ji death: will take state­ment from the stu­dents who wre in exam hall

you may also like this video: