12 September 2024, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2024
March 6, 2024
January 31, 2024
December 11, 2023
September 29, 2023
September 5, 2023
July 25, 2023
July 6, 2023
June 26, 2023
June 25, 2023

അണ്ണാ ഡിഎംകെ തര്‍ക്കം: അനുകൂല ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

Janayugom Webdesk
തമിഴ്‌നാട്
September 2, 2022 9:20 pm

അണ്ണാ ഡിഎംകെ നേതൃത്വ തര്‍ക്കത്തില്‍ വീണ്ടും വഴിത്തിരിവ്. ഒ പനീര്‍സെല്‍വത്തിന് അനുകൂലമായ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. എടപ്പാടി കെ പളനിസ്വാമിയുടെ അപ്പീല്‍ ജസ്റ്റിസുമാരായ എം ദുരൈസ്വാമിയും സുന്ദര്‍ മോഹനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഇതോടെ ജൂലൈ 11ന് പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ എടുത്ത തീരുമാനങ്ങള്‍ വീണ്ടും പ്രാബല്യത്തിലായി.

ജൂലൈയില്‍ നടന്ന ആ യോഗത്തില്‍ പ്രതിപക്ഷ നേതാവ് കെ പളനിസ്വാമിയെ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഐഎഡിഎംകെയുടെ ഏക, പരമോന്നത നേതാവെന്ന നിലയിലുള്ള പളനിസ്വാമിയുടെ സ്ഥാനം പുതിയ കോടതി ഉത്തരവോടെ ഉറച്ചിരിക്കുകയാണ് ..

ജൂണ്‍ 23 വരെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഉത്തരവിട്ട ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഓഗസ്റ്റ് 17ലെ ഉത്തരവാണ് ബെഞ്ച് റദ്ദാക്കിയത്. പനീര്‍സെല്‍വം നല്‍കിയ ഹര്‍ജിയില്‍ ജനറല്‍ കൗണ്‍സിലിന്റെ എല്ലാ തീരുമാനങ്ങളും റദ്ദാക്കി, ജൂണ്‍ 23ന് മുന്‍പുള്ള നില പാര്‍ട്ടിയില്‍ തുടരണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെ ഒ പനീര്‍സെല്‍വം പാര്‍ട്ടി കോഓഡിനേറ്ററായും എടപ്പാടി പളനിസാമി പാര്‍ട്ടിയുടെ സഹ കോര്‍ഡിനേറ്ററായും തുടരും.

Eng­lish Summary:Anna DMK dis­pute: Madras High Court quash­es favor­able order
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.