ലോക സ്ട്രോക്ക് ദിനത്തിൽ സ്ട്രോക്ക് ഹീറോ 2020 അവാർഡുകൾ സമർപ്പിച്ചു

Web Desk

കോഴിക്കോട്

Posted on October 30, 2020, 6:05 pm

ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ലോക സ്ട്രോക്ക് ദിനത്തിൽ സ്ട്രോക്ക് ഹീറോ 2020 അവാർഡുകൾ സമർപ്പിച്ചു. സ്ട്രോക്ക് ബാധിച്ച വ്യക്തിക്കും ചികിത്സ നൽകിയ ഡോക്ടർക്കുമിടയിൽ കൃത്യസമയത്ത് സ്ട്രോക്കിനെ തിരിച്ചറിഞ്ഞ് ഉചിതമായ രീതിയിൽ ആശുപത്രിയിലെത്തിക്കുവാൻ മുൻകൈ എടുത്ത വ്യക്തികൾ, ആശുപത്രിയിലെത്തിയ ശേഷം സങ്കീർണ്ണമായ രോഗാവസ്ഥകളെ കൃത്യമായി തിരിച്ചറിഞ്ഞ് ചികിത്സയുടെ പുരോഗതിയിൽ ഡോക്ടർക്ക് സഹായകരമായ ഇടപെടലുകളെടുത്ത ആശുപത്രി ജീവനക്കാർ എന്നിവരെയാണ് സ്ട്രോക്ക് ഹീറോ അവാർഡ് 2020 ന് പരിഗണിച്ചത്. ചടങ്ങ് പ്രശസ്ത സിനിമാ സംവിധായകൻ മേജർ രവി ഉദ്ഘാടനം ചെയ്തു.

കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷക്കീബ്, കാസർഗോഡ് സ്വദേശി സുനിൽകുമാർ ടി. കെ, എമർജൻസി വിഭാഗം ജീവനക്കാരൻ ബിന്റോ കെ. ബേബി, കാത്ത് ലാബ് ജീവനക്കാരനായ അഫ്സൽ, സിടി ടെക്നീഷ്യൻ സുഗുണൻ കെ, സ്റ്റാഫ് നഴ്‌സ് മറീന ജോസഫ് എന്നിവരാണ് അവാർഡിന് അർഹരായവർ. ഡോ. എബ്രഹാം മാമൻ, ഡോ. കെ. ജി. രാമകൃഷ്ണൻ, ഡോ. സുരേഷ്കുമാർ ഇ. കെ, ഡോ. വേണുഗോപാലൻ പി. പി, ഷീലാമ്മ ജോസഫ് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

പരിപാടിയുടെ ഭാഗമായി നടന്ന ബോധവത്കരണ ക്ലാസ്സിന് ഡോ. ശ്രീവിദ്യ എൽ. കെ, ഡോ. അരുൺ കുമാർ കെ എന്നിവർ നേതൃത്വം നൽകി. ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ. സച്ചിൻ സുരേഷ്ബാബു, സിഇഒ ഫർഹാൻ യാസിൻ, ഡോ. നൗഫൽ ബഷീർ, ശ്രീനിവാസൻ, ഡോ. പോൾ ആലപ്പാട്ട്, ഡോ. മുരളീ കൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Eng­lish sum­ma­ry; announced strock hearo award 2020

You may also like this video;